വാളയാർ ∙ സ്ഥാനാർഥി ആരായാലും കഞ്ചിക്കോട്ട് വോട്ട് പിടിക്കാൻ ഭാഷയിലും അൽപം പിടിപാടു വേണം. വർഷങ്ങളായി കഞ്ചിക്കോട്ട് വ്യവസായ മേഖലയിൽ താമസിക്കുന്നവരും കേരളത്തിൽ വോട്ടുള്ളവരുമായ അതിഥിത്തൊഴിലാളികളുടെ വോട്ടു പെട്ടിയിലാക്കാൻ ഹിന്ദിയും തമിഴും മാത്രം പോരാ അൽപം ഒഡിയയും അസമീസും ബംഗാളിയും ഉൾപ്പെടെ കൈവശം വേണം.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട് മുപ്പതിനായിരത്തിലേറെ അതിഥിത്തൊഴിലാളികളുണ്ട്.
ഇവരിലേറെയും വർഷങ്ങളായി കഞ്ചിക്കോട്ട് വോട്ടു ചെയ്യുന്നവരാണ്. അതിനാൽ അൽപം ഇതര ഭാഷകൾ കൂടി പഠിച്ചാണ് സ്ഥാനാർഥികൾ വ്യവസായ മേഖലയിൽ പര്യടനം നടത്തുന്നത്.
തിരഞ്ഞെടുപ്പു കഴിയുന്നതുവരെ അതിഥിത്തൊഴിലാളികൾക്കിടയിൽ നിന്നുള്ളവരെ സഹായികളാക്കിയാണു രാഷ്ട്രീയ പാർട്ടിക്കാരും പ്രചാരണം നടത്തുന്നത്.
കിഴക്കേമുറി, കഞ്ചിക്കോട് സെൻട്രൽ, തമിഴ്ത്തറ ഉൾപ്പെടെയുള്ള മേഖലകൾ അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളാണ്. ഈ മേഖലയിൽ പുതുശ്ശേരി പഞ്ചായത്തിലെ 2 വാർഡുകളുണ്ട്.
അതിഥിത്തൊഴിലാളികൾക്കു മാത്രമായി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ഫ്ലാറ്റ് സമുച്ചയമായ അപ്നാഘർ സ്ഥിതി ചെയ്യുന്നതും കഞ്ചിക്കോട്ടാണ്. ഇവിടെ നിലവിൽ അറുനൂറോളം അതിഥിത്തൊഴിലാളികൾ താമസിക്കുന്നുണ്ട്.
ഇവിടങ്ങളിലെല്ലാം ഇതരഭാഷകളിലാണു സ്ഥാനാർഥികൾ വോട്ട് അഭ്യർഥിക്കുന്നത്.
അവരുടെ ഭാഷയിൽ സംസാരിച്ചാൽ മാത്രമേ സ്ഥാനാർഥിക്കും പാർട്ടിക്കും സ്വാധീനമുണ്ടാക്കാൻ സാധിക്കുകയുള്ളൂവെന്ന് പ്രവർത്തകർ പറയുന്നു. ഇനി പുതുശ്ശേരി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ വാളയാറിലെത്തിയാൽ സ്ഥാനാർഥി ‘തമിഴ് മോഡിലേക്കു’ മാറണം.
തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഇവിടെ താമസിക്കുന്നവരിലേറെയും തമിഴ് സംസാരിക്കുന്നവരാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

