തൃശൂർ ∙ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ വികസനക്കുതിപ്പിന് ശക്തി പകരുന്ന ആശയ സംവാദ പരമ്പരയ്ക്ക് വേദിയൊരുക്കി മനോരമ ഓൺലൈനും മലയാള മനോരമ ദിനപത്രവും. 2030ൽ തൃശൂർ എങ്ങനെ ആയിരിക്കണമെന്ന് ലക്ഷ്യമിട്ട് ‘റൗണ്ട് ആൻഡ് എറൗണ്ട്’ എന്ന പേരിൽ ജോയ് ആലുക്കാസുമായി ചേർന്നാണ് ആശയ സംവാദ പരമ്പരയും ഭരണ, സാമ്പത്തിക, സാമൂഹിക രംഗത്തെ പ്രമുഖരെ അണിനിരത്തിയുള്ള വികസന സെമിനാറും സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തിന് വരുമാനം നേടിക്കൊടുക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ജില്ലയായ തൃശൂരിന്റെ സമഗ്ര വികസനത്തിനുള്ള വികസനപദ്ധതികളുടെ രൂപീകരണമാണ് ‘റൗണ്ട് ആൻഡ് എറൗണ്ട്’ ലക്ഷ്യമിടുന്നത്.
തൃശൂരിന്റെ വികസന സ്വപ്നങ്ങൾ ഏതൊക്കെ മേഖലകളിൽ, എത്ര ആഴത്തിൽ സഞ്ചരിക്കണമെന്ന കാര്യത്തിൽ വിവര ശേഖരണവും ഇതിനൊപ്പം നടത്തും.പരമ്പരയിൽ ക്യാംപസുകളുടെ സജീവ പങ്കാളിത്തം ഉണ്ടാകും. തിരഞ്ഞെടുത്ത മൂന്ന് ക്യാംപസുകളിൽ ആണ് യുവതലമുറയുടെ ആശയക്കൂട്ടായ്മകൾ നടക്കുക.
2030ലെ തൃശൂരിനെ സംബന്ധിച്ച് കലാലയ വിദ്യാർഥികൾക്ക് അവരുടെ സങ്കൽപങ്ങൾ അവതരിപ്പിക്കാം. തൃശൂരിന്റെ വികസനത്തിന് വേണ്ട
കാര്യങ്ങളിൽ ഊന്നിയുള്ള പ്രാദേശിക സെമിനാറുകൾ സംഘടിപ്പിക്കും.
വിനോദസഞ്ചാരം, തീർഥാടക സർക്കീറ്റ് വിപുലീകരണം, വ്യാവസായിക വികസനം, കൃഷി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലായിരിക്കും ഈ സെമിനാറുകൾ. ബിസിനസ് രംഗങ്ങളിൽ മുന്നേറ്റം നടത്തിയ വിദഗ്ധർ, നഗരാസൂത്രകർ, സാമൂഹിക പ്രവർത്തകർ എന്നിവർ ഈ സെമിനാറുകളുടെ ഭാഗമാകും. ‘റൗണ്ട് ആൻഡ് എറൗണ്ട്’ ആശയ സംവാദ പരമ്പരയിലേക്കു വായനക്കാർക്കും പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കാം.
തൃശൂരിന്റെ വികസനം എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ വേണം നിർദേശങ്ങൾ സമർപ്പിക്കാൻ. ഇതിൽ മികച്ച 3 ആശയങ്ങൾക്ക് ആകർഷകമായ കാഷ് പ്രൈസ് നൽകും.
[email protected] എന്ന ഇമെയിൽ വിലാസത്തിൽ വേണം ആശയങ്ങൾ അറിയിക്കാൻ.
സംവാദ പരമ്പരകളിലൂടെ സമാഹരിച്ച തൃശൂർ വികസന രേഖയുടെ സമർപ്പണം 2026 ജനുവരിയിൽ നടക്കും. പ്രധാന ആശയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന വികസന ചർച്ചാ സദസ്സിൽ കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ, ബിസിനസ് രംഗത്തെ പ്രമുഖർ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.manoramaonline.com/roundaround. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

