ഇന്ത്യൻ പര്യടനത്തിനിടയിൽ ഒഡീഷയിലുണ്ടായ ഭീതിജനകമായ അനുഭവം പങ്കുവെച്ച് ബ്രിട്ടീഷ് വ്ലോഗർ. ഒഡീഷയിലെ ഭദ്രക്കിൽ വെച്ചാണ് അമി എന്ന വിദേശ വ്ലോഗർക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.
ബുധനാഴ്ചയായിരുന്നു സംഭവം. ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് തന്നെ ഒരാൾ പിന്തുടർന്ന് കുടുക്കാൻ ശ്രമിച്ചതായാണ് യുവതിയുടെ വെളിപ്പെടുത്തൽ.
ഇന്ത്യൻ ഗ്രാമത്തിലൂടെ ജോing ചെയ്യുന്നതിനിടയിലാണ് സൈക്കിളിലെത്തിയ അജ്ഞാതൻ തന്നെ പിന്തുടരുന്നതായി യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇയാൾ തന്നെ വഴി തടഞ്ഞു നിർത്തിയതായും യുവതി വ്യക്തമാക്കി.
തുടർന്ന് ഭയന്നുപോയ ഇവർ ഉടൻ തന്നെ ഒരു സുഹൃത്തിനെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. സുഹൃത്ത് ഓൺലൈനിലുണ്ടെന്ന് മനസ്സിലായതിനെ തുടർന്നാണ് അക്രമി പിൻവാങ്ങിയതെന്നും, താൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും വ്ലോഗർ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്നും ഒരുപക്ഷേ താൻ മടങ്ങിയേക്കാം എന്നും അമി പറയുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
‘തുടക്കം അത്ര നല്ലതല്ല, അയാൾ എന്നെ പിന്തുടരുന്നു. അയാൾ കാരണം എനിക്ക് വല്ലാത്ത ഭയം തോന്നുന്നു’ എന്ന് വീഡിയോയിൽ യുവതി പറയുന്നത് വ്യക്തമാണ്.
അക്രമിയോട് നേരിട്ട് ‘പോകൂ, എന്നെ വെറുതെ വിടൂ’ എന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
ചിലർ യുവതിക്ക് പിന്തുണയുമായി എത്തിയപ്പോൾ, സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനായി മനപ്പൂർവം സൃഷ്ടിച്ച സാഹചര്യമാണിതെന്ന രീതിയിലും കമന്റുകൾ ഉയർന്നിട്ടുണ്ട്. സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുന്നത് സത്യമാണെങ്കിലും, കണ്ടന്റിനായി ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കരുതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
അതേസമയം, സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ‘സംഭവങ്ങളുടെ യഥാർത്ഥ വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ വിവരങ്ങൾക്കായി അവരെ ബന്ധപ്പെടാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്.
സൈക്കിളിലെത്തിയ ആളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്’ എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

