ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയുണ്ടായ ‘വന്ദേ മാതരം’ പൂര്‍ണരൂപത്തിലുള്ള ആലാപനം രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചയായതോടെ പ്രതിരോധത്തിലായി കോണ്‍ഗ്രസ് നേതൃത്വം. സംഭവത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് തന്നെ നേരിട്ട് രംഗത്തെത്തി.
വിഷയം അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. “മുഴുവൻ ചൊല്ലിയതിലും പ്രശ്നമല്ല.
പാർലമെന്റിൽ ചർച്ച ചെയ്ത വിഷയമാണ്. കോൺഗ്രസ് നിലപാട് സഭയിൽ അവതരിപ്പിച്ചതാണ്.
ആലാപനം ആരും തടഞ്ഞിട്ടില്ല. സോണിയ കൈ കാണിച്ചത് കസേര കൊണ്ടുവരാനാണ്.
അധ്യക്ഷൻ കുറെ നേരമായി നിൽക്കുന്നതിനാൽ കസേര വേണമെന്നാണ് പറഞ്ഞത്,” എന്നും ജയറാം രമേശ് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആലാപനത്തിനിടെ ഗാനം അവസാനിപ്പിക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ വിശദീകരണം വന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

