ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നത് എന്നന്നേക്കുമായി ആണെന്നതു ഉൾപ്പെടെ
തള്ളി ഇറാൻ. ട്രംപ് ഒറ്റ മണിക്കൂറിൽ 7 കാര്യങ്ങൾ പറഞ്ഞെന്നും ഏഴും തെറ്റാണെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പറഞ്ഞു.
ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രാബല്യത്തിലുള്ള 10 ദിവസത്തേക്ക് മാത്രമാണ് ഹോർമുസ് കടലിടുക്ക് തുറന്നതെന്ന് ഖാലിബാഫ് പറഞ്ഞു.
ഇറാനെതിരായ ആക്രമണത്തിലും ചർച്ചയിലും യുഎസ് പരാജയപ്പെട്ടെന്നും തെറ്റായ പ്രചാരണം നടത്തിയാൽ വിജയമുണ്ടാവില്ലെന്നും ഖാലിബാഫ് എക്സിൽ വ്യക്തമാക്കി.
വിപണികൾ വീണ്ടും ആശങ്കക്കളമാകും
ഇറാനും യുഎസും തമ്മിൽ വീണ്ടും കൊമ്പുകോർക്കുന്നത് ആഗോള സമ്പദ്മേഖലയിൽ ആശങ്ക പടർത്തും. ചെയ്തിരുന്നു.
സ്വർണവിലയും മുന്നേറി. ശനി, ഞായർ അവധിക്കുശേഷം തിങ്കളാഴ്ച വിപണികൾ വീണ്ടും തുറക്കുമ്പോഴേക്കും ഭിന്നത മാറിയില്ലെങ്കിൽ ഓഹരി വിപണികൾ വീണ്ടും ഇടിവിന്റെ ട്രാക്കിലാകും.
എണ്ണവില നേട്ടത്തിന്റെ ആവേശം വീണ്ടെടുക്കും. സ്വർണവില താഴും.
ആ മോഹം വേണ്ടെന്ന് ഇറാൻ
‘‘ഇറാന്റെ തുറമുഖത്തേക്കും തിരിച്ചുമുള്ള കപ്പലുകളെ യുഎസ് സൈന്യം ഹോർമുസിൽ തടയുകയാണ്.
ഈ സാഹചര്യത്തിൽ ഹോർമുസ് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന പാതയാകുമെന്ന് ആരും കരുതേണ്ട’’ – ഖാലിബാഫ് പറഞ്ഞു. ഇറാന്റെ നിയമപരിധിക്കുള്ളിലായിരിക്കും എക്കാലവും ഹോർമുസെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതി അവശിഷ്ടങ്ങൾ (പ്രധാനമായും യുറേനിയം) യുഎസ് ഏറ്റെടുക്കുമെന്ന് ഇതിനിടെ ട്രംപ് പറഞ്ഞിരുന്നു.
ഇറാന് പണമൊന്നും കൊടുക്കാതെയാകും ഏറ്റെടുക്കലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനെതിരയും ഇറാൻ രംഗത്തുവന്നു.
യുഎസിന് യുറേനിയനം കൊടുക്കുന്നത് ഇറാന്റെ ആലോചനയിൽ ഇല്ലെന്നും അവ ഇറാനിൽ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി പറഞ്ഞു.
ഇസ്രയേലിനെ കൈവിട്ടോ ട്രംപ്?
ഇതിനിടെ, ലെബനനുമേൽ ബോംബിങ് നടത്താൻ ഇസ്രയേലിനെ വിലക്കിയെന്ന ട്രംപിന്റെ അഭിപ്രായത്തിൽ ഇസ്രയേൽ വ്യക്തത ആവശ്യപ്പെട്ടു. ‘‘ഇസ്രയേൽ ലെബനനിൽ ഇനി ബോംബിടില്ല.
അവർക്ക് അതിന് യുഎസ് വിലക്ക് ഏർപ്പെടുത്തി, ആവോളമായിക്കഴിഞ്ഞു’’ – ട്രംപ് പറഞ്ഞതിങ്ങനെ. ട്രംപിന്റെ കടുത്ത വാക്കുകളാണ് ഇസ്രയേലിനെ അസ്വസ്ഥമാക്കിയത്.
ട്രംപ് ഇസ്രയേലിൽ നിന്ന് അകലുന്നുവെന്നാണോ കടുത്തസ്വരം വ്യക്തമാക്കുന്നത്? – ഇതിന്മേലാണ് ഇസ്രയേൽ വ്യക്തത തേടുന്നതും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

