സംസ്ഥാനത്തിന്റെ അബ്കാരി ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന ആരംഭിച്ചു. പഴങ്ങളിൽ നിന്നു നിർമിക്കുന്ന ഈ വൈനിന്റെ വിൽപന ചാലക്കുടിയിലെ ബേക്കറിയിലാണു തുടങ്ങിയത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഹോർട്ടി വൈൻ വിൽപന. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള നികുതിഘടനയെച്ചൊല്ലി വിവാദം ഉയർന്നതോടെ ഈ തീരുമാനം യുഡിഎഫ് സർക്കാർ മാറ്റി വച്ചിരിക്കുന്നതിനിടയിലാണ്, ബേക്കറികളിലൂടെയടക്കം വീര്യം കൂടിയ വൈൻ വിൽക്കാനുള്ള ഉത്തരവ്.
5% വീര്യമുള്ള മദ്യം ബവ്കോ വഴി വിൽക്കാനുള്ള ആലോചനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നിലവിൽ 4 സ്ഥാപനങ്ങൾക്കാണു ഹോർട്ടി വൈൻ നിർമിക്കാൻ അനുമതി.
2024 ജനുവരിയിൽ ആണ് ഇതു സംബന്ധിച്ച അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തി (വിദേശമദ്യ ഭേദഗതി ചട്ടം) രണ്ടാം പിണറായി സർക്കാർ ഉത്തരവിറക്കിയത്. ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ഷോപ്പിങ് മാൾ, 100 ചതുരശ്രമീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ബേക്കറികൾ എന്നിവിടങ്ങളിലാണു വിൽപനയ്ക്ക് അനുമതി.
എന്നാൽ, ഇവിടങ്ങളിൽ വൈൻ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 10,000 രൂപയാണു വാർഷിക ലൈസൻസ് ഫീസ്.
വൈൻ ലൈസൻസ് എടുക്കുന്ന സ്ഥാപനങ്ങൾക്ക് 20% ആണു കമ്മിഷൻ. മദ്യ നയം രൂപീകരിക്കുന്നതിനുള്ള ചർച്ച നടക്കുന്നതിനിടെയാണു ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

