ഡൽഹിയിലേക്കു സർവീസ് നടത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് സാങ്കേതിക തടസ്സം നേരിട്ടു. ശനിയാഴ്ച ഡൽഹിയിലെത്തിയ ഇകെ517 വിമാനത്തിനാണ് ഈ ദുരന്തമുണ്ടായത്.
വിമാനത്തിന്റെ മുൻഭാഗത്താണ് പക്ഷി ഇടിച്ചത്. തുടർന്ന് വിമാനത്തിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതോടെ, ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്ര 14 മണിക്കൂറോളം വൈകുമെന്ന് എമിറേറ്റ്സ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
തടസ്സം നേരിട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ഏഴു മണിക്കു മാത്രമേ വിമാനം ഇവിടുന്ന് പുറപ്പെടുകയുള്ളൂ. യാത്രക്കാർക്കായി ആവശ്യമായ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും എമിറേറ്റ്സ് പുറത്തുവിട്ട
പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

