അതിരപ്പിള്ളി∙ വിനോദകേന്ദ്രത്തിനു സമീപം എസ് വളവ് പാർക്കിങ് ഗ്രൗണ്ട് പരിസരത്ത് അജൈവ മാലിന്യം കുന്നുകൂടിയ നിലയിൽ. പഞ്ചായത്തിനാണ് പാർക്കിങ് ഗ്രൗണ്ടിന്റെ നടത്തിപ്പ് ചുമതല. ഗ്രൗണ്ട് പഞ്ചായത്തിന് കൈമാറുന്നതിന് മുൻപ് വനസംരക്ഷണ സമിതി ദിവസവും പാർക്കിങ് ഗ്രൗണ്ടും പരിസരവും വൃത്തിയാക്കിയിരുന്നു. എന്നാൽ പഞ്ചായത്ത് ഏറ്റെടുത്ത ശേഷം മാലിന്യം നിർമാർജനം ചെയ്യുന്നതിന് ബന്ധപ്പെട്ടവർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ആരോപണമുണ്ട്. ഇതു സംബന്ധിച്ച് നാട്ടുകാർ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
പാർക്കിങ് ഗ്രൗണ്ടിന് താഴ്ഭാഗത്ത് കഴിയുന്ന വീടുകളിലെ താമസക്കാർ പകർച്ചവ്യാധി ഭീഷണിയിലാണ്. കൂടാതെ, മഴയിൽ ഭക്ഷണ പദാർഥങ്ങൾ അഴുകി സമീപത്തെ കിണറുകളിലും ചാലക്കുടി പ്പുഴയിലും എത്തുന്നതായി പരാതിയുണ്ട്.
വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന ഭക്ഷ്യമാലിന്യം തേടിയെത്തുന്ന മ്ലാവ്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം വേറെ. തെരുവുപട്ടികളുടെ ശല്യവും ഇവയെ തേടി എത്തുന്ന പുലി മുതലായ വന്യമൃഗങ്ങളുടെ ശല്യവും പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു. മാലിന്യം നിറഞ്ഞ് കുടിവെള്ള പ്രശ്നവും രൂക്ഷമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

