തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ.
പിഎ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചാണ് നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രസ്തുത മൂന്ന് വ്യക്തികൾക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വിഡി സതീശനും വിഷയവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇഡിയുടെ ഔദ്യോഗിക കത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐടിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്താൻ തീരുമാനമായത്. അന്വേഷണം ആരംഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

