ചാലക്കുടി: വേനൽച്ചൂടിന് ശമനമില്ലാത്ത സാഹചര്യത്തിൽ, ആശ്വാസം തേടി ചാലക്കുടി പുഴയിലെ സിഎസ്ആർ തടയണ കുളിക്കടവിലേക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. അവധി ദിവസമായ ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച തിരക്ക് വൈകുന്നേരമായതോടെ നിയന്ത്രണാതീതമായി.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വൻതോതിൽ എത്തിയതാണ് തിരക്കിന് കാരണമായത്. ഞായറാഴ്ച മാത്രം അഞ്ഞൂറിലധികം പേർ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
കുളിക്കാനെത്തിയവർ ചാലക്കുടി – അതിരപ്പിള്ളി സംസ്ഥാന പാതയുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തത് കനത്ത ഗതാഗത തടസ്സത്തിന് വഴിവെച്ചു. നിശ്ചയിച്ചിരുന്ന സമയപരിധി കഴിഞ്ഞും ആളുകൾ കൂട്ടത്തോടെ പുഴയിലിറങ്ങിയത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.
റോഡിലെയും പുഴയിലെയും അമിതമായ തിരക്ക് നിയന്ത്രിക്കാനാവാതെ രക്ഷാപ്രവർത്തകരും വൻ പ്രതിസന്ധിയാണ് നേരിട്ടത്. പുഴയിൽ അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള അമിത ജനത്തിരക്ക് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

