വാൽപാറ ∙ മാനാമ്പള്ളി കാട്ടിലൂടെ വിനോദ സഞ്ചാരികൾക്കു ട്രെക്കിങ് നടത്താൻ വനംവകുപ്പിന്റെ അനുമതിയായതോടെ വിനോദ സഞ്ചാരികൾ ഇതിനായി എത്തിത്തുടങ്ങി. മാസങ്ങൾക്കു മുൻപ് കാട്ടാന ആക്രമണം വർധിച്ചതോടെയാണ് വനംവകുപ്പ് ട്രെക്കിങ് അനുമതി നിർത്തലാക്കിയത്.
രണ്ടു ഗൈഡുകളുടെ സഹായത്തോടെയാണ് മാനാമ്പള്ളി ട്രെക്കിങ്. ഉരുളിക്കൽ എസ്റ്റേറ്റിലെ വനംവകുപ്പിന്റെ ചെക്പോസ്റ്റ് മുതൽ മാനമ്പള്ളി പവർഹൗസ് വരെയാണ് ഇപ്പോഴത്തെ യാത്രയ്ക്ക് അനുമതിയുള്ളത്.
നിരോധനം നീക്കി വനംവകുപ്പിന്റെ അനുമതി ലഭിച്ചതോടെ വിദേശികളടക്കം ഒട്ടേറെപ്പേരാണ് ട്രെക്കിങ്ങിനായി ഇവിടേക്ക് എത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

