ഗുരുവായൂർ ∙ കേരളത്തിൽ ഏറ്റവുമധികം തീർഥാടകരെത്തുന്ന ക്ഷേത്രനഗരമാണ് ഗുരുവായൂർ. അനുനിമിഷം തിരക്കേറിവരുന്ന ചെറുപട്ടണം.
നഗരസഭയിലെ ജനസംഖ്യ മുക്കാൽലക്ഷം. ഒരു വർഷം എത്തിച്ചേരുന്ന ജനസഞ്ചയം കേരളത്തിലെ ജനസംഖ്യയ്ക്കു തുല്യം, മൂന്നര കോടിയോളം.
ഗുരുവായൂരിന്റെ പ്രാധാന്യം മനസ്സിലാക്കി പദ്ധതികൾക്ക് പണം അനുവദിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സന്നദ്ധമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ 5 വർഷക്കാലം ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.
ഗുരുവായൂരിലെ പദ്ധതികൾക്ക് പണം സ്പോൺസർ ചെയ്യാൻ തയാറാകുന്നവരും സിഎസ്ആർ ഫണ്ട് നൽകുന്നതിന് തയാറുള്ള കമ്പനികളും ഏറെയുണ്ട്.
ഇതെല്ലാം പ്രയോജനപ്പെടുത്തിയാൽ ഗുരുവായൂരിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും. ക്ഷേത്രവും പരിസരവും കെട്ടിടങ്ങൾ കൊണ്ടു നിറഞ്ഞുകഴിഞ്ഞു.
നഗരം വളരേണ്ടത് ചുറ്റുഭാഗത്തേക്കുമാണ്. പൂക്കോട്, തൈക്കാട് പ്രദേശത്തേക്ക് കൂടി വികസനം എത്തണം.
തീർഥാടകർ ചെലവഴിക്കുന്ന പണം നഗരസഭയിലെ ജനങ്ങൾക്കു കൂടി ഉപകരിക്കാൻ പറ്റുന്ന വിധത്തിലുള്ള സംരംഭങ്ങൾ കണ്ടെത്തണം. നഗരസഭയുടെ ചക്കംകണ്ടം പ്രദേശം മനോഹരമായ കായലാണ്.
3 കിലോമീറ്ററിനപ്പുറം ചാവക്കാട് കടപ്പുറമാണ്.
കടലും കായലും ആനക്കോട്ടയും ചേർത്ത് തീർഥാടകരെ പിടിച്ചുനിർത്താൻ പറ്റുന്ന ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണം. ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ച് മികച്ച ആശുപത്രി അടക്കമുള്ള ജനോപകാര പദ്ധതികൾ വരണം.
റോഡുകൾക്ക് വീതി കൂട്ടണം. പലയിടങ്ങളിലായി പാർക്കിങ് കേന്ദ്രങ്ങൾ ഉണ്ടാകണം.
ബൈപാസ് റോഡുകൾ വികസിപ്പിക്കണം. കിഴക്കും പടിഞ്ഞാറും നട
ജംക്ഷനുകളുടെ കുപ്പിക്കഴുത്തു പോലുള്ള സ്ഥിതി മാറണം. മമ്മിയൂർ ജംക്ഷനിൽ നിർദിഷ്ട
മേൽപാലം അതിവേഗം യാഥാർഥ്യമാക്കണം. ഭാവനാത്മകമായ വീക്ഷണത്തിലൂടെ പുതിയ നഗരവികസനം നടത്താൻ പുതിയ നഗരസഭ ഭരണസമിതിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ഓരോ വാർഡിലെയും ജനങ്ങൾ ഉയർത്തുന്ന വികസന നിർദേശങ്ങൾ ഇതാ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

