സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന പ്രധാന സവിശേഷതയുമായി ബന്ധപ്പെട്ട് നിർണായക സൂചനകൾ പുറത്തുവരുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾ വർഷങ്ങളായി ആവശ്യപ്പെടുന്ന ആപ്പ് ഡൗൺലോഡ് താൽക്കാലികമായി നിർത്താനും (Pause) പിന്നീട് പുനരാരംഭിക്കാനുമുള്ള (Resume) സംവിധാനം ഗൂഗിൾ പ്ലേ സ്റ്റോർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാസതോറുമുള്ള പതിവ് അപ്ഡേറ്റുകൾക്ക് പുറമെ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന വലിയ മാറ്റങ്ങളിലൊന്നാണിത്. നിലവിൽ പ്ലേ സ്റ്റോറിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആരംഭിച്ചാൽ അത് പൂർത്തിയാക്കുകയോ അല്ലെങ്കിൽ ക്യാൻസൽ ചെയ്യുകയോ മാത്രമാണ് വഴി.
ദിവസേനയുള്ള ഡാറ്റ പരിധി അവസാനിക്കാറാകുമ്പോഴോ മറ്റ് തടസ്സങ്ങൾ നേരിടുമ്പോഴോ ഈ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും. പ്ലേ സ്റ്റോർ പതിപ്പ് 53.0-ന്റെ എപികെ വിശകലനത്തിലാണ് ഈ പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട
സൂചനകൾ ലഭിച്ചിരിക്കുന്നത്. ആപ്പ് ലിസ്റ്റിംഗ് പേജിലെ ഇൻസ്റ്റാൾ ബട്ടണിന് തൊട്ടുപിന്നാലെ തന്നെ “Pause” ബട്ടൺ ലഭ്യമാകുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ പ്ലേ സ്റ്റോറിലെ ഡൗൺലോഡ് മാനേജറിലും ഈ സംവിധാനം പ്രവർത്തിക്കും. ആപ്പ് പേജിൽ ഇല്ലാതിരുന്നാൽ പോലും എളുപ്പത്തിൽ ഡൗൺലോഡുകൾ നിയന്ത്രിക്കാൻ ഇത് സഹായിക്കും.
ഗൂഗിൾ ഇതുവരെ ഈ പുതിയ മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫീച്ചർ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു എന്നതും വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്നതും ഉപയോക്താക്കൾക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. വൈകാതെ തന്നെ ഈ സൗകര്യം എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുമായി ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

