കുതിരാൻ ∙ ജനവാസ മേഖലയിൽ കാട്ടാന ഭീതി ഒഴിവാക്കുന്നതിനു വിവിധ നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. പ്രദേശത്ത് സൂചനാ ബോർഡുകൾ സ്ഥാപിച്ചു. കാട്ടാനയെ തുരത്തുന്നതിനായി 4 പുതിയ വാച്ചർമാരെ നിയോഗിച്ചു. പ്രദേശത്തെ 72 വീടുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി ജാഗ്രതാ നിർദേശം നൽകി. വിവരങ്ങൾ പരസ്പരം അറിയിക്കുന്നതിനായി സമൂഹമാധ്യമ ഗ്രൂപ്പ് രൂപീകരിച്ചു.
ആനയെ നിരീക്ഷിക്കുന്നതിനായി ഡ്രോണും തെർമൽ ഡ്രോണും എത്തിച്ചു. പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന വാച്ചർ ഫിലിപ്പിന് 50000 രൂപ ചികിത്സാ സഹായം കൈമാറി.
കുതിരാൻ ഭാഗത്ത് 25 ലക്ഷം രൂപ ചെലവിൽ 3 കിലോമീറ്ററിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക അനുമതിക്കായി അപേക്ഷ സമർപ്പിച്ചു. ഇരുമ്പുപാലം മുതൽ കുതിരാൻ ക്ഷേത്രം വരെയുള്ള റോഡിൽ 4 നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിച്ചു. ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനുള്ള കുങ്കിയാനകളുടെ ദൗത്യം വൈകും.
കാട്ടാനയ്ക്ക് മദപ്പാടുള്ളതിനാൽ അനുകൂല സാഹചര്യമൊരുങ്ങുന്നതുവരെ കാത്തിരിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.കുങ്കിയാനകളെ ഉപയോഗിച്ചു കാട്ടാനയെ തുരത്തുന്നതിനായി വ്യക്തമായ പദ്ധതി തയാറാക്കിയ ശേഷം നടപടി തുടങ്ങുമെന്നും വനം വകുപ്പ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

