മണ്ണാർക്കാട് ∙ സാക്ഷരത മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്കു ജില്ലയിൽ തുടക്കം. ജില്ലയിൽ ഇത്തവണ 816 പേരാണ് പരീക്ഷ എഴുതുന്നത്.
എറ്റവും കൂടുതൽ പേർ മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസ്എസിൽ പരീക്ഷ എഴുതി. 12 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.
ഇന്നലെ മലായളം/ തമിഴ്/ കന്നഡ/ ഹിന്ദി എന്നീ ഭാഷാ പരീക്ഷയാണ് നടത്തിയത്. ഇന്ന് ഇംഗ്ലിഷ്, രസതന്ത്രം, 16–ാം തീയതി ഊർജ തന്ത്രം, ജീവശാസ്ത്രം, 17ന് ഇൻഫർമേഷൻ ടെക്നോളജിയും ഗണിത ശാസ്ത്രവും 18ന് സോഷ്യൽ സയൻസുമാണ് പരീക്ഷ.
ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലാണ്.
110 പേർ. മലമ്പുഴ ജയിലിൽ തടവിൽ കഴിയുന്ന ആദിവാസി വിഭാഗത്തിലെ രണ്ടു പേർ മലമ്പുഴ സ്കൂളിൽ പരീക്ഷ എഴുതി.
വിവിധ കാരണങ്ങൾ തുടർപഠനം നടത്താൻ കഴിയാത്തവർക്കു വേണ്ടിയാണ് സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ തുല്യതാ പഠനം ആരംഭിച്ചത്. അടിസ്ഥാന സാക്ഷരത, സംഖ്യാജ്ഞാനം എന്നിവയ്ക്കു പുറമേ ജീവിതനൈപുണ്യം, തൊഴിൽ വികസനം, തുടർവിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എട്ടു മുതൽ പത്തുവരെയുള്ള പഠിതാക്കൾക്ക് ഒരു അധ്യാപകൻ എന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

