തൃശൂർ ∙ ഓട്ടിസത്തെ പാട്ടുംപാടി കീഴടക്കിയ എൻ.എസ്. ശ്രേയസ് കിരണിനും പൂജാ രമേഷിനും സംസ്ഥാന ഭിന്നശേഷി പുരസ്കാരം.
കർണാട്ടിക് സംഗീതത്തിലെ ആലാപന മികവുമായി ഹൃദയങ്ങൾ കീഴടക്കിയ ശ്രേയസ് കിരൺ മികച്ച മാതൃകാ വ്യക്തിത്വ പുരസ്കാരമാണു (25,000) നേടിയത്. കലാമേഖലയിലെ മികവിന്റെ പുരസ്കാരം (25,000) നേടി ഗായിക പൂജാ രമേഷും നാടിന്റെ അഭിമാനമായി.
ദേശീയ ശ്രേഷ്ഠ ദിവ്യാംഗജൻ പുരസ്കാരം നേടിയതിന്റെ ആഹ്ലാദത്തിനിടയിലാണു ശ്രേയസിനെ (25) തേടി അടുത്ത നേട്ടമെത്തിയത്.
കർണാട്ടിക് സംഗീതത്തിൽ ബിരുദധാരിയായ ശ്രേയസ് പൂങ്കുന്നം ശ്രീമൂകാംബിക അപ്പാർട്മെന്റിസിൽ സുധീർ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. ഒൻപതാം വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ ശ്രേയസ് ഒട്ടേറെ വലിയ വേദികളിൽ പാടിയിട്ടുണ്ട്. പാട്ടിനൊപ്പം പെയിന്റിങ്ങിലും മികവു പുലർത്തുന്നു.
രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രദർശനങ്ങൾ നടത്താനായി. എംഎ സംഗീത കോഴ്സിനു ചേരാനിരിക്കെയാണു പുരസ്കാര മെത്തുന്നത്.
ഓട്ടിസം ബാധിതയെന്ന നിലയിൽ കർണാട്ടിക് സംഗീതത്തിൽ ആദ്യമായി കച്ചേരി നടത്തുന്ന ഗായികയാണ് പൂജാ രമേഷ്.
തൃശൂർ പാലസ് റോഡ് വൃന്ദാവൻ പാലസിൽ രമേശൻ – സുജാത ദമ്പതികളുടെ മകളാണ്. നാലാം വയസ്സിൽ തന്നെ സംഗീതാഭിരുചി പ്രകടമാക്കിത്തുടങ്ങി.
ചേതന സംഗീത കോളജിൽ നിന്നാണു സംഗീതത്തിൽ ബിരുദം നേടിയത്. ഫാ.
പോൾ പൂവത്തിങ്കൽ പൂജയ്ക്കു സംഗീതത്തിൽ വഴികാട്ടിയും ഗുരുവുമായി. 2018ൽ ആണ് ആദ്യ കച്ചേരി നടത്തുന്നത്.
ഇതുവരെ 25 കച്ചേരികൾ പൂർത്തിയാക്കി. സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി.
ശാസ്ത്രീയ സംഗീതത്തിൽ ദേശമംഗലം നാരായണൻ നമ്പൂതിരി, ലളിതഗാനത്തിൽ റീന മുരളി എന്നിവരാണു പൂജയുടെ ഗുരുക്കന്മാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

