അധ്യാപക ഒഴിവ്
വെന്മേനാട് ∙ എംഎഎസ്എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി (സീനിയർ), ഇക്കണോമിക്സ് (സീനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 20ന് രാവിലെ 10ന്.
ഫോൺ: 9847355454. തൃപ്രയാർ ∙ എൻഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎ ഇംഗ്ലിഷ് അധ്യാപക താൽക്കാലിക ഒഴിവ്.
കൂടിക്കാഴ്ച 7 ന് 10ന്. അറ്റൻഡർ തൃപ്രയാർ ∙ നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫിസ് അറ്റൻഡർ താൽക്കാലിക ഒഴിവ്.
കൂടിക്കാഴ്ച 7 ന് 10:30 ന്.
കാർഷിക സെമിനാർ ഇന്ന്
കോടശേരി∙ കാർഷിക സെമിനാർ ഇന്ന് രാവിലെ 10 ന് പഞ്ചായത്ത് ഹാളിൽ നടക്കും. ചാലക്കുടി റോട്ടറി ക്ലബ്ബിന്റെ നേതൃത്വം നൽകും.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 കർഷകർക്ക് വിത്തും, വളവും സൗജന്യമായി വിതരണം ചെയ്യും. 7356759493.
കുടുംബ വർഷം,ഹോം മിഷൻ ആരംഭിച്ചു
പരിയാരം∙ ഇരിങ്ങാലക്കുട
രൂപത കുടുംബ വർഷത്തിന്റെ ഭാഗമായി പരിയാരം സെന്റ് ജോർജ് പളളിയിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന കുടുംബ വർഷ–ഹോം മിഷൻ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. അറുപതോളം സിസ്റ്റർമാരുടെ നേതൃത്വത്തിൽ കുടുംബ നവീകരണം ലക്ഷ്യമാക്കി നടത്തുന്ന ചടങ്ങാണിത്.
വികാരി വിൽസൺ എലുവത്തിങ്കൽ കൂനൻ, ഫാ.സ്റ്റീഫൻ കൂള, കൈക്കാരൻമാരായ ജോസ് പാറയ്ക്ക, ഷൈജു പോട്ടക്കാരൻ,ജോയി ചില്ലായി,ബിജ, നിജോ കല്ലേലി എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
പാവറട്ടി ∙ സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി സാന്ത്വനം പാലിയേറ്റീവ് അവാർഡിന് (10,000 രൂപ വീതം) അപേക്ഷ ക്ഷണിച്ചു. പാലിയേറ്റീവ് സേവന മേഖലയിൽ ലാഭേച്ഛയില്ലാതെ റജിസ്റ്റർ ചെയ്ത ് കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർ, നഴസ്, വൊളന്റിയർ എന്നിവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.
അപേക്ഷ ഡിസംബർ പത്തിനകം സെക്രട്ടറി, സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി, പുതുമനശേരി, പി.ഒ.പാവറട്ടി, 680507 എന്ന വിലാസത്തിൽ അയക്കണം.
കബഡി ചാംപ്യൻഷിപ്
തൃശൂർ∙ ജില്ലാ സ്പോർട്സ് കൗൺസിലും കബഡി ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന ജില്ലാ സബ് ജൂനിയർ കബഡി ചാംപ്യൻഷിപ് 10ന് വിമല കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 9446415743.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

