മരടിൽ തൊഴിൽമേള ഇന്ന്;
മരട് ∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മരട് നഗരസഭ സംഘടിപ്പിക്കുന്ന തൊഴിൽമേള ഇന്ന് കുണ്ടന്നൂർ പെട്രോ ഹൗസിൽ നടക്കും. രാവിലെ 10ന് ആരംഭിക്കും.
10–ാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ ഉള്ളവർക്കു പങ്കെടുക്കാം.
വടുതല ഗേറ്റ് അടയ്ക്കും
കൊച്ചി∙ വടുതല റെയിൽവേ ഗേറ്റ് ട്രാക്ക് അറ്റകുറ്റപ്പണിക്കായി ഇന്ന് അർധരാത്രി മുതൽ പുലർച്ചെ 6 വരെ അടച്ചിടും. വാഹനങ്ങൾ പച്ചാളം മേൽപാലം വഴി പോകണം.
കേൾവി പരിശോധന
ആലുവ∙ നജാത്ത് ആശുപത്രിയും എയ്ഞ്ചൽ ഹിയറിങ് കെയറും ചേർന്നു നാളെ (വ്യാഴം) 9.30 മുതൽ 2 വരെ ആശുപത്രിയിൽ സൗജന്യ കേൾവി പരിശോധനാ ക്യാംപ് നടത്തും.
7034322272.
പ്രോസിക്യൂഷൻ അനുമതി നിഷേധം: കോടതിയലക്ഷ്യ നടപടി തുടരാൻ അപേക്ഷ
കൊച്ചി∙ കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സിബിഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ സർക്കാർ വീണ്ടും തള്ളിയ സാഹചര്യത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ഹൈക്കോടതി, കോടതിയലക്ഷ്യ നടപടി തുടരണമെന്ന് ആവശ്യപ്പെട്ടു ഹർജിക്കാരനായ കടകംപള്ളി മനോജ് ഭേദഗതി അപേക്ഷ നൽകി. കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിങ് ഡയറക്ടർ കെ.എ.
രതീഷിനെയും വിചാരണ ചെയ്യാനായി സിബിഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ മൂന്നാം വട്ടവും സർക്കാർ നിരസിച്ച സാഹചര്യത്തിലാണ് അപേക്ഷ.
സൗത്ത് വാഴക്കുളം ഗവ.എച്ച്എസ്എസ്
പെരുമ്പാവൂർ ∙ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 7ന് 10.30ന്.
എഫ്എംഎം മാനേജ്മെന്റ് സ്കൂളുകൾ
തോപ്പുംപടി∙ എഫ്എംഎം മാനേജ്മെന്റിന്റെ കീഴിലുള്ള എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലേക്ക് അധ്യാപക ഒഴിവ്.
20 നകം അപേക്ഷിക്കണം. കോർപറേറ്റ് മാനേജർ, ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂൾ, തോപ്പുംപടി.
അപേക്ഷകൾ ക്ഷണിക്കുന്നു
ആലങ്ങാട് ∙ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രങ്ങളിലേക്കു കാർഷിക മെഷിനറികൾ ഓടിക്കുന്നതിനു പ്രവൃത്തി പരിചയമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
ട്രാക്ടർ, ടില്ലർ, ട്രാൻസ്പ്ലാന്റർ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ അറിയുന്നവർക്കു മുൻഗണന. ആലങ്ങാട് ബ്ലോക്കിനു കീഴിൽ വരുന്ന കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കുക.
സ്വയം തൊഴിൽ പരിശീലനം:അപേക്ഷ ക്ഷണിച്ചു
പെരുമ്പാവൂർ ∙ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ നെല്ലാട് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന ഫൊട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി (30 ദിവസം), അച്ചാർ, പപ്പടം മസാല പൊടികൾ നിർമാണം (20 ദിവസം) എന്നീ പരിശീലന പരിപാടിയിലേക്ക് 18 മുതൽ 49 വരെ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ബിപിഎൽ വിഭാഗത്തിലുള്ളവർക്കു മുൻഗണന. പരിശീലനവും, പഠനോപകരണങ്ങളും, പരിശീലന സമയത്തുള്ള ഭക്ഷണവും സൗജന്യമാണ്.
ഗൂഗിൾ ഫോമിനു വേണ്ടി വാട്സാപ് നമ്പർ 8330814031. വിളിക്കേണ്ട
സമയം രാവിലെ 9.30 മുതൽ വൈകിട്ട് 6.00 വരെ. ലിങ്കിലും അപേക്ഷിക്കാം: https://forms.gle/bhUr8mEvG6cLNJGb6
ഇൻസ്ട്രക്ടർ
കളമശേരി ∙ ഗവ.ഐടിഐ ക്യാംപസിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് വൊക്കേഷനൽ ട്രെയിനിങ് സിസ്റ്റത്തിൽ (എവിടിഎസ്) അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ ഇൻസ്ട്രക്ടറുടെ ഒഴിവ്.
കൂടിക്കാഴ്ച 11ന് 11 മണിക്ക് എവിടിഎസിൽ. 80897 89828 .
ജില്ല ടെന്നിസ് ചാംപ്യൻഷിപ്പ്: ഫൈനൽ
കൊച്ചി ∙ ജില്ല ടെന്നിസ് ചാംപ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഏബൽ ജോ മനോജും കരൺ ബി.
താപ്പയും ഫൈനലിൽ കടന്നു. വനിത വിഭാഗത്തിൽ അലീന മറിയ മനോജും നേഹൽ മറിയ മാത്യുവും തമ്മിലാണു ഫൈനൽ.
സെമിയിൽ ഏബൽ, എബി ജയിംസിനെയും (6–4, 6–1) കരൺ, പ്രകാശ് അസ്വാനിയെയും (6–1, 6–1) പരാജയപ്പെടുത്തി. വനിത വിഭാഗം സെമിയിൽ അലീന, പൂർണ വിവേകിനെയും (6–0, 6–0) നേഹൽ, ഷമ മധുവിനെയും (6–4, 6–1) പരാജയപ്പെടുത്തി.
മറ്റു വിഭാഗങ്ങളിൽ ഫൈനലിൽ കടന്നവർ: അണ്ടർ 14 ആൺ: വിനായക് വിവേക്, ടി. സോഹൻ, അണ്ടർ 12 ആൺ: പൃഥ്വി വിവേക്, ജോർഡൻ ഹാരി, അണ്ടർ 12 പെൺ: ഐശ്വര്യ സജീവ്, നിതുല്യ നിതീഷ്.
ഫൈനൽ മത്സരങ്ങൾ നാളെ മുതൽ നടക്കും.
സൗജന്യ കേൾവി പരിശോധന ക്യാംപ്
കൊച്ചി ∙ ശാലോം സ്പീച്ച് ആൻഡ് ഹിയറിങ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ എസ്എൻ ജംക്ഷൻ – എരൂർ റോഡിലെ റിലയൻസ് സൂപ്പർമാർക്കറ്റിന് എതിർവശത്തുള്ള ചെറുപുള്ളിൽ ടവറിലും മട്ടാഞ്ചേരിയിലെ വെസ്റ്റ് 5 സ്പോർട്സ് അരീന ഫുട്ബോൾ ടർഫിന് സമീപം കപ്പലണ്ടിമുക്ക് ജംക്ഷനിലെ ചിറമേൽ ബിൽഡിങ്ങിലും ഇന്നും നാളെയുമായി 10 മുതൽ 5 വരെ സൗജന്യ കേൾവി പരിശോധനയും, ശ്രവണസഹായി ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നു. പഴയ ശ്രവണസഹായികൾ എക്സ്ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും അത്യാധുനിക റീചാർജബിൾ ശ്രവണ സഹായികളും ലഭ്യമാണ്.
ഫോൺ: 9496345372, 8089720954 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

