കൊരട്ടി ∙ ദേശീയപാതയിൽ ചിറങ്ങര കെആർപി ട്രേഡേഴ്സിനു സമീപം വീണ്ടും മറ്റൊരു സ്ലാബ് തകർന്നു. ഡ്രെയ്നേജിനു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ തകരുന്നത് ഇവിടെ പുതിയ സംഭവമല്ല.
കരാർ കമ്പനിയുടെ ജീവനക്കാരെത്തി തകർന്ന സ്ലാബ് മാറ്റി സ്ഥാപിച്ചു. തകർന്ന സ്ലാബ് നീക്കിയതോടെ ആ ഭാഗത്തു വെള്ളം കെട്ടിക്കിടക്കുന്നതു ശ്രദ്ധയിൽ പെട്ടെങ്കിലും ആ തകരാർ പരിഹരിക്കാതെയാണു സ്ലാബ് മാറ്റി സ്ഥാപിച്ചത്.
ഡ്രെയ്നേജ് നിർമാണത്തിലെ പിഴവാണു വെള്ളം കെട്ടിക്കിടക്കാൻ കാരണം. വെള്ളം ഒഴുകിപ്പോകുന്നില്ലെങ്കിൽ ഡ്രെയ്നേജ് കൊണ്ട് എന്താണു പ്രയോജനം എന്നാണു നാട്ടുകാർ ചോദിക്കുന്നത്.
ഡ്രെയ്നേജ് നിർമാണ സമയത്തു തന്നെ അപാകതയുണ്ടെന്നു നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയെങ്കിലും ദേശീയപാത അധികൃതരോ കരാറുകാരോ ചെവി കൊണ്ടില്ല. ഏതാനും ദിവസം മുൻപും ചിറങ്ങരയിൽ ഡ്രെയ്നേജിനു മുകളിൽ സ്ഥാപിച്ച സ്ലാബ് തകർന്നിരുന്നു. ഡ്രെയ്നേജിനു മുകളിലെ സ്ലാബുകൾക്കു മുകളിൽ കൂടി ഭാരവാഹനങ്ങൾ ഉൾപെടെ കടന്നു പോകുന്നുണ്ട്.
അവയ്ക്ക് കൂടി ഉപയോഗിക്കാവുന്ന ബലത്തോടെയാണു സ്ലാബ് നിർമിച്ചതെന്നായിരുന്നു കരാറുകാരുടെ അവകാശവാദമെങ്കിലും സ്ലാബ് തകരുന്നത് വീണ്ടും ആവർത്തിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

