കാക്കനാട് ∙ തൃക്കാക്കര നഗരസഭ പരിധിയിലെ പഴകി ദ്രവിച്ച ഭൂഗർഭ കുടിവെള്ള പൈപ്പുകൾ മാറ്റുന്നതുൾപ്പെടെ 3 ജലവിതരണ പദ്ധതികൾ കരാറായിട്ടും പൈപ്പിടൽ വൈകുന്നു. റോഡ് കട്ടിങ്ങിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അടിയന്തരാനുമതി ലഭിച്ചില്ലെങ്കിൽ വരൾച്ചാ ഭീഷണിക്കു മുൻപ് പൈപ്പ് മാറ്റൽ ജോലി പൂർത്തിയാക്കാനാകുമോയെന്ന ആശങ്ക ജല അതോറിറ്റിക്കുണ്ട്.
തൃക്കാക്കര നഗരസഭയിലെ പഴകി ദ്രവിച്ച പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പദ്ധതി ആദ്യം നടപ്പാക്കുന്നത് കിഴക്കൻ പ്രദേശങ്ങളിലാണ്. കുഴിക്കാട്ടുമൂലയിൽ 700 മീറ്ററും അത്താണിയിൽ 500 മീറ്ററും പഴയ പൈപ്പുകൾ മാറ്റുന്ന ജോലിയാണ് നിലവിൽ കരാറായിരിക്കുന്നത്.
ഇവിടങ്ങളിലാണ് റോഡ് കട്ടിങ്ങിനുള്ള അനുമതി ലഭിക്കാത്തത്. അത്താണിയിൽ പഴയ 300 എംഎം ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി 400 എംഎം ഡിഐ പൈപ്പിടാനാണ് കരാർ.
കുഴിക്കാട്ടുമൂലയിൽ 160 എംഎം പിവിസി പൈപ്പ് മാറ്റി 300 എംഎം ഡിഐ പൈപ്പ് സ്ഥാപിക്കാനും കരാറായി. ഈ മേഖലകളിൽ പൈപ്പ് ലൈനിന്റെ ശോചനീയാവസ്ഥ മൂലം കുടിവെള്ള വിതരണം പലപ്പോഴും പ്രതിസന്ധിയിലാകാറുണ്ട്.
മർദ്ദം മൂലം പൈപ്പു പൊട്ടുന്നതു പതിവു സംഭവമാണ്. ഉയർന്ന പ്രദേശങ്ങളായതിനാൽ ഇവിടേക്ക് പൈപ്പു വഴി വെള്ളമെത്താനും ബുദ്ധിമുട്ടു നേരിടാറുണ്ട്.
ദിവസങ്ങളോളം വെള്ളം മുടങ്ങുന്ന ദുരവസ്ഥയും ഇവിടെ പതിവാണ്.
പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതോടെ മർദ്ദം കൂട്ടി പമ്പ് ചെയ്താലും പൊട്ടൽ ഭീഷണി ഒഴിവാക്കാം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അത്താണി മുതൽ നവോദയ വരെ 1,700 മീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്.
റോഡ് കട്ടിങ്ങിന് അനുമതി ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ വൈകുന്നതാണ് പൈപ്പ് സ്ഥാപിക്കലിനു തടസ്സം. ഇപ്പോൾ തന്നെ പല മേഖലകളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ഷാമം രൂക്ഷമാകും. അതിനു മുൻപ് പരമാവധി സ്ഥലങ്ങളിൽ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചു ജലവിതരണം മെച്ചപ്പെടുത്താനാകുമോയെന്നാണ് ജല അതോറിറ്റിയുടെ ശ്രമം.
റോഡ് ടാർ ചെയ്താൽ ഒരു വർഷം കഴിഞ്ഞേ സാധാരണ നിലയിൽ പൈപ്പിടുന്നതിനായി പൊളിക്കാൻ അനുമതി നൽകാറുള്ളു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

