പുല്ലൂർ∙ ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയായ പുല്ലൂർ പൊതുമ്പുചിറയിലെ ചിറയോരം ടൂറിസത്തിൽ ആരംഭിച്ച ബോട്ടിങ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. ദിവസവും വൈകിട്ട് 4.30 മുതൽ 6:30 വരെയാണ് ബോട്ടിങ് സൗകര്യം ഉള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ വൈസ് പ്രസിഡന്റ് രതി ഗോപി, ഐസിഎൽ ഫിൻകോർപ് ഡയറക്ടർ ഹരീന്ദ്രനാഥ്, ഓപ്പറേഷൻ മാനേജർ ബാബു, റെജി പോൾ, സാം സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.യു.വിജയൻ, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, സുനിൽകുമാർ എ.എസ്.നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, റോസ്മി ജയേഷ്, മണി സജയൻ, നികിത അനൂപ്, വെള്ളൂക്കര പഞ്ചായത്തംഗം ലീന, സെക്രട്ടറി എം.ശാലിനി തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

