മൂവാറ്റുപുഴ∙ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഒടുവിൽ മുറിക്കല്ല് ബൈപാസിന്റെ നിർമാണം ഏറ്റെടുത്ത കമ്പനി കരാർ ഒപ്പിട്ടു.
നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ കരാർ. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് 5 മാസത്തിലേറെ പിന്നിട്ടിട്ടും കരാർ ഒപ്പിടാൻ വൈകുകയായിരുന്നു. രൂപരേഖയും അലൈൻമെന്റും തമ്മിലുള്ള വ്യത്യാസമാണ് കാലതാമസം സൃഷ്ടിച്ചത്.മൂവാറ്റുപുഴയുടെ ചിരകാല സ്വപ്നമായിരുന്ന മുറിക്കല്ല് ബൈപാസിന്റെ ടെൻഡർ നടപടികൾ കഴിഞ്ഞ മാർച്ചിലാണ് പൂർത്തിയായത്.
10 വർഷം മുൻപ് പാലം നിർമാണം പൂർത്തിയായിട്ടും റോഡ് നിർമാണത്തിനു സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിക്കാത്തതിനാൽ മുറിക്കല്ല് ബൈപാസ് സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു. തടസ്സങ്ങൾ ഒഴിവാക്കി വിശദമായ പദ്ധതി റിപ്പോർട്ടിലും രൂപരേഖയിലും മാറ്റം വരുത്തി 117 കോടി രൂപയായി ഉയർത്തിയാണ് ടെൻഡർ നടന്നത്.ടെൻഡർ പൂർത്തിയായി 5 മാസം പിന്നിട്ടിട്ടും ജോലികൾ ആരംഭിക്കാത്തത് മാത്യു കുഴൽനാടൻ നിയമസഭയിൽ സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനു പിന്നാലെയാണ് നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

