കോയമ്പത്തൂർ ∙ വിനോദസഞ്ചാര കേന്ദ്രമായ വാൽപാറയിൽ പ്രവേശിക്കാൻ ഇ–പാസ് പ്രാബല്യത്തിലായി. www.tnepass.tn.gov.in/home എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ കേരളത്തിൽ നിന്നു മലക്കപ്പാറ വഴി വാൽപാറയിലേക്കു പ്രവേശിക്കുന്നവർക്കു കോയമ്പത്തൂർ ജില്ലാതിർത്തിയായ ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയിലെ ചെക്പോസ്റ്റിലും പൊള്ളാച്ചി വഴി പോകുന്നവർക്ക് ആളിയാർ ചെക്പോസ്റ്റിലും റജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.
പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. വാൽപാറ താലൂക്കിൽ വിലാസമുള്ള വാഹനങ്ങളെല്ലാം ഒരുതവണ മാത്രം റജിസ്റ്റർ ചെയ്താൽ മതി. സർക്കാർ ബസുകളെയും വാഹനങ്ങളെയും നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നീലഗിരി ജില്ല, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കു മാത്രമുണ്ടായിരുന്ന ഇ–പാസ് നിബന്ധനകൾ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വാൽപാറയിലേക്കും വ്യാപിപ്പിച്ചത്.അതേസമയം, ഇന്നലെ വാൽപാറയിലേക്കും മങ്കിഫാൾസിലേക്കും പോയ ടൂറിസ്റ്റ് വാഹനങ്ങൾ ഇ പാസ് എടുക്കാൻ നിർത്തിയതോടെ ആളിയാർ വനംവകുപ്പ് ചെക്പോസ്റ്റിൽ വൻ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

