തിരുവനന്തപുരം∙ ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോ- ഓർഡിനേറ്റർ അഡ്വ. വി.എസ്.
മനോജ് കുമാർ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശബരിമല സ്വർണക്കൊള്ള സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിലെ പ്രതികൾക്കും, പ്രതികൾ എന്ന് സംശയിക്കുന്നവർക്കും സംസ്ഥാനത്ത് അകത്തും പുറത്തും വിദേശത്തും ഉള്ള വിപുലമായ ബന്ധങ്ങൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. കേസ് അന്വേഷണം നടത്തുന്ന എസ്.
ഐ. റ്റി.
ഉദ്യോഗസ്ഥർക്കും മേൽ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
പുതുതായി ഉണ്ടായ വെളിപ്പെടുത്തലുകളിൽ സ്വർണ്ണ പാളികൾക്കു പുറമേ, ഏറെ വിപണി മൂല്യം കണക്കാക്കുന്ന ക്ഷേത്ര ഉരുപ്പടികൾ ഉൾപ്പെടെ കൊള്ള നടത്തുവാനുള്ള വിദേശബന്ധം ഉള്ളവരുടെ പേര് വിവരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവ സമയത്ത് വിഗ്രഹങ്ങളിൽ ചാർത്തുന്ന തിരുവാഭരണം ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട് എന്നുള്ള ആക്ഷേപം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്നും വി.എസ്.
മനോജ് കുമാർ ആവശ്യപ്പെട്ടു.
ജില്ലാ ചീഫ് കോ- ഓർഡിനേറ്റർ ജോണി മലയത്തിന്റെ നേതൃത്വത്തിൽ നടന്ന ധർണയിൽ നേതാക്കളായ വി. എം.
സുബൈർ, സബിൻ കക്കാടൻ, വി. വി.
സജിമോൻ, നേമം ജബ്ബാർ, സുനിൽ പോത്തൻകോട്, എ.നൗഷാദ്, എസ്.ആർ.വിവേക്, എം.ഷാബുദീൻ, എൻ. കമൽരാജ്, അഡ്വക്കേറ്റ് ആറ്റിങ്ങൽ സുരേഷ്, അമ്പലത്തറ ജയകുമാർ, രജനി.ഓ.
ബി എന്നിവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

