വിതുര ∙ മണലി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ രണ്ട് പകലുകൾ നീണ്ട ദൗത്യത്തിനൊടുവിൽ കാടുകയറ്റി.
ഇന്നലെ ഉച്ചയോടെയാണ് കല്ലാർ സെക്ഷൻ പരിധിയിലെ പട്ടാണിത്തിരു വനമേഖലയിൽ എത്തിച്ചത്. ഇവിടെ നിന്നു കൂടുതൽ ഉള്ളിലേക്ക് പോകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) അംഗങ്ങളും ചേർന്നാണ് ആനയെ തുരത്തിയത്.ബുധനാഴ്ച രാവിലെ മുതൽ ആനയെ ഉൾവനത്തിലേക്ക് മടക്കി അയക്കാനുള്ള ശ്രമം നടന്നിരുന്നു.
വിരട്ടി വനത്തിനുള്ളിലേക്ക് ഓടിക്കാൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലും വനംവകുപ്പ് പ്ലാന്റേഷനിലും എസ്റ്റേറ്റിലുമായി ആന ചുറ്റിത്തിരിഞ്ഞു. വൈകിട്ടോടെ വന പരിധിയിലേക്ക് കടന്നെങ്കിലും ഉള്ളിലേക്ക് പോകാതെ നിലയുറപ്പിച്ചതോടെ ദൗത്യം ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.രാവിലെ തുടങ്ങിയ ദൗത്യം ഉച്ചയ്ക്കു ശേഷവും തുടർന്നു.
മണലിയിൽ നിന്നു വന പരിധിക്കു പുറത്തേക്കു പോകാൻ അനുവദിക്കാതെ ആണ് കാട്ടാനയെ ഉൾ വനത്തിലേക്ക് മടക്കിയത്.
നിലവിൽ നിൽക്കുന്ന സ്ഥലത്ത് നിന്നും അതിവേഗം തിരിച്ചു മണലി ജനവാസ മേഖലയിലേക്ക് വരാനുള്ള സാധ്യത കുറവാണെന്നാണ് വനം വകുപ്പിന്റെ പക്ഷം. എന്നാൽ സമീപത്തെ മറ്റു ജനവാസ മേഖലയിലേക്ക് ആന പോകാനുള്ള സാധ്യത സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.
അതിനാൽ വനം ഉദ്യോഗസ്ഥരുടെ നിരീക്ഷണം കുറച്ച് ദിവസങ്ങൾ കൂടി കല്ലാർ മേഖലയിൽ ഉണ്ടാകും.എന്നാൽ ചൊവ്വാഴ്ച കാട്ടാനയെ കാട് കയറ്റുന്നതിനു വേണ്ടി ഉദ്യോഗസ്ഥരെത്തി. പിന്നാലെ നാട്ടുകാർ തടഞ്ഞു.
കാട്ടാനയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ ഉദ്യോഗസ്ഥരെ തടഞ്ഞത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

