പോത്തൻകോട് ∙ ഒറ്റയ്ക്കു താമസിക്കുന്ന, മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ വീടു കയറി ക്രൂരമായി ആക്രമിച്ചു പരുക്കേൽപിച്ചു. ചന്തവിള കുറട്ടൂർ ധർമശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലീല (62)യെ ആണ് ഇരുമ്പ് കമ്പി കൊണ്ട് തല്ലിച്ചതച്ചത്.
ബുധനാഴ്ച പുലർച്ചെ 1ന് നടന്ന ആക്രമണത്തിൽ ഇരു കാലുകൾക്കും പരുക്കേറ്റ ലീല 4 മണിക്കൂറോളം ബോധം നഷ്ടപ്പെട്ടു കിടന്നു. പുലർച്ചെ 5നു ഇവർ വീട്ടിൽ നിന്ന് ഇഴഞ്ഞുനീങ്ങി റോഡരികിൽ വന്നു കിടന്നതിനെത്തുടർന്ന് രാവിലെ നാട്ടുകാർ കാണുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
കുറട്ടൂർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ആളുകൾ എല്ലാം പോയ ശേഷമാണ് മാരക ആയുധങ്ങളുമായി അക്രമികൾ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്നത്.
ഉറങ്ങിക്കിടന്ന ലീലയെ കട്ടിലിൽ നിന്നു ചവിട്ടി തള്ളിയിട്ട ശേഷം ഇരുമ്പ് കമ്പി കൊണ്ടി കാലുകളിൽ അടിച്ചു പരുക്കേൽപിച്ചു.
വീട്ടിലെ സാധനങ്ങൾ പലതും നശിപ്പിച്ച ശേഷം അവരുടെ ഉപജീവനമാർഗമായ പച്ചക്കറിത്തട്ട് തല്ലിത്തകർക്കുകയും ചെയ്തു. മകന്റെ മരണശേഷം തനിച്ചാണ് ലീല കഴിയുന്നത്.
ക്ഷേത്രത്തിനു എതിർവശം റോഡിനോട് ചേർന്ന് തട്ടുകട
നടത്തുകയായിരുന്നു ഇവർ. പോത്തൻകോട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ലീലയും അയൽവാസിയായ സ്ത്രീയും തമ്മിൽ വഴക്കുണ്ടാവുകയും ലീല തടി കൊണ്ട് മർദിച്ചെന്ന് അയൽവാസി പൊലീസിൽ പരാതി നൽകിയിരുന്നു. ലീലയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ അയൽവാസികൾക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.
അയൽവാസിയുമായുള്ള തർക്കം മുതലെടുത്ത് മറ്റാരെങ്കിലും ക്വട്ടേഷൻ നൽകി ആക്രമിച്ചതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

