ഈരാറ്റുപേട്ട∙ നഗരത്തിൽ വർധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ഏർപ്പെടുത്തിയ പുതിയ ഗതാഗത പരിഷ്കാരങ്ങൾ ഇന്നു മുതൽ കർശനമായി നടപ്പാക്കുമെന്നുനഗരസഭാധ്യക്ഷൻ വി.പി.നാസർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനും ഗതാഗതം കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് നടപടികൾ ശക്തമാക്കുന്നത്.
തിരക്കേറിയ മേഖലകളിൽ കൂടുതൽ ഡിവൈഡറുകൾ സ്ഥാപിച്ചു . മാർക്കറ്റ് റോഡിൽ നിന്നും ഈരാറ്റുപേട്ട
മുനിസിപ്പൽ റോഡിൽ നിന്നും കുരിക്കൾ റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിച്ചു. ഇവിടെ യു ടേൺ പാടില്ല.
കുരിക്കൾ നഗർ ഭാഗത്ത് പുതുതായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകൾക്കു സമീപത്തുനിന്ന് ഇരുവശങ്ങളിലേക്കുമുള്ള യു ടേണുകൾ കർശനമായി വിലക്കിയിട്ടുണ്ട്. നാളെ മുതൽ നിയമലംഘകരിൽ നിന്നും കർശനമായി പിഴ ഈടാക്കി തുടങ്ങും.
ഈരാറ്റുപേട്ടയുടെ ട്രാഫിക് പ്രശ്നങ്ങൾക്കു ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലാണ് ഭരണസമിതി.
ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ടയ്ക്കു പ്രത്യേക ട്രാഫിക് യൂണിറ്റ് അനുവദിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനു കൂടുതൽ ബൈപാസുകൾ, റിവർവ്യൂ റോഡുകൾ, മറ്റ് പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ലിങ്ക് റോഡുകൾ എന്നിവ സമയബന്ധിതമായി നടപ്പിലാക്കാനുള്ള വിപുലമായ പദ്ധതികളും ഭരണസമിതി ആവിഷ്കരിക്കുന്നു.പുതിയ ട്രാഫിക് പരിഷ്കാരങ്ങളോടു പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

