വാഷിംങ്ടൺ: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നെന്ന ആരോപണത്തിൽ പ്രതികരണവുമായി മെറ്റ രംഗത്ത്.
വിഷയത്തിൽ ഇന്ത്യ ഉന്നയിച്ച ആശങ്കകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കമ്പനി, എന്നാൽ കുട്ടികളെ ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്നുവെന്ന ആരോപണം പൂർണ്ണമായും തള്ളിക്കളഞ്ഞു. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗികമായി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മെറ്റയുടെ വിശദീകരണം പുറത്തുവന്നത്.
കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും, ഇത്തരം വിഷയങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മെറ്റ അറിയിച്ചു. പ്ലാറ്റ്ഫോമിലെ നിയമങ്ങൾ ലംഘിക്കുന്ന പരസ്യങ്ങളും ഉള്ളടക്കങ്ങളും കൃത്യമായി കണ്ടെത്തി നീക്കം ചെയ്യാറുണ്ടെന്നും മെറ്റ അവകാശപ്പെടുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാത്രം കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന നാൽപ്പത് ലക്ഷത്തോളം അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. കൂടാതെ, കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് മാത്രം ഒരു ലക്ഷത്തി അറുപതിനായിരം അക്കൗണ്ടുകൾ നീക്കം ചെയ്തതായും കമ്പനിയുടെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

