പൊന്മുടി ഗവ. യു.പി.
സ്കൂളിലെ വിദ്യാർഥികൾ മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാലയ അങ്കണത്തിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലാണ് ‘ബഷീറിയൻ സാഹിത്യ സഭ’ എന്ന പേരിൽ വ്യത്യസ്തമായ അനുസ്മരണ പരിപാടി അരങ്ങേറിയത്.
ബഷീർ സൃഷ്ടിച്ച അനശ്വര കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയോടെയാണ് വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തത്. പാത്തുമ്മ, സുഹ്റ, മജീദ്, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ തുടങ്ങിയ കഥാപാത്രങ്ങളെ കുട്ടികൾ വേദിയിൽ പുനരാവിഷ്കരിച്ചത് കാഴ്ചക്കാർക്ക് വേറിട്ട
അനുഭവമായി. ബഷീറിന്റെ തനത് ശൈലിയിലുള്ള സംഭാഷണങ്ങളും കഥാസന്ദർഭങ്ങളും വിദ്യാർഥികൾ അവതരിപ്പിച്ചു.
തുടർന്ന് ബഷീറിന്റെ സാഹിത്യലോകത്തെക്കുറിച്ചുള്ള ചർച്ചകളും സംഘടിപ്പിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് പി.നിമിഷ, എസ്എംസി ചെയർമാൻ പൊന്മുടി പ്രകാശ്, വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

