കൈതമുക്ക് ∙കാൽനടക്കാർക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത അവസ്ഥയാണ് കൈതമുക്ക് പഴയ പാസ്പോർട്ട് ഓഫിസ് – കവറടി ജംക്ഷൻ റോഡിൽ. നല്ല തിരക്കുള്ള റോഡായിട്ടും ആവശ്യത്തിനു വീതിയില്ലാത്തതാണ് പ്രധാന കാരണം.കഷ്ടിച്ച് ഒരു കാറിനു മാത്രം കടന്നു പോകാവുന്ന തരത്തിലുള്ള റോഡാണിത്. എല്ലാ സമയത്തും ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.രാവിലെയും വൈകിട്ടും മണിക്കൂറുകളോളം ഇതാണ് അവസ്ഥ.
വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ യാത്ര ദുസ്സഹമാണ്.
ഇരുവശത്തും നിന്ന് വാഹനങ്ങൾ വരുന്നതു കാരണം കാൽനട യാത്ര ദുസ്സഹമാണ്.
പലർക്കും പരുക്കു പറ്റുന്നതു പതിവാണ്. 500 മീറ്റർ മാത്രമാണ് ഈ പ്രശ്നമുള്ളത്.
അത് കഴിഞ്ഞുള്ള റോഡിന് നല്ല വീതിയുണ്ട്. അധികാരികളോട് പരാതി ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല.
റോഡിന് വീതി കൂട്ടുവാൻ വേണ്ടി പലരും സ്ഥലം നൽകാൻ സന്നദ്ധരാണ്. ഇക്കാര്യം അറിയിച്ചിട്ടും ബന്ധപ്പെട്ടവർക്ക് അനക്കമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

