തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ഈ അപ്രതീക്ഷിത അപകടം സംഭവിച്ചത്.
അപകടത്തിൽ എഞ്ചിന്റെ നാല് വീലുകളാണ് പാളത്തിൽ നിന്ന് തെന്നിമാറിയത്. ആശ്വാസകരമായ കാര്യം, ഈ സംഭവത്തിൽ ആർക്കും പരിക്കുകൾ ഒന്നും തന്നെ പറ്റിയിട്ടില്ല എന്നതാണ്.
ട്രാക്കിലേക്ക് വീണ മണ്ണ് പൂർണ്ണമായും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഈ അപകടത്തെ തുടർന്ന് തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
ഇതുമൂലം പരശുറാം എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള നിരവധി സർവീസുകൾ വൈകുമെന്നും, മൂന്ന് പ്രധാന ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ:
1.
താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06163)
2. മധുര-പുനലൂർ എക്സ്പ്രസ് (16729)
3.
താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121)
പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ:
1. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650)
2.
നാഗർകോവിൽ ജംഗ്ഷൻ – പുനലൂർ പാസഞ്ചർ (56102)
3. തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (56306)
4.
പുനലൂർ – കന്യാകുമാരി പാസഞ്ചർ (56705)
5. തിരുവനന്തപുരം സെൻട്രൽ – താമ്പരം എക്സ്പ്രസ് (16122)
വൈകിയേക്കാവുന്ന ദീർഘദൂര ട്രെയിനുകൾ:
1.
ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128)
2. പൂനെ – കന്യാകുമാരി എക്സ്പ്രസ് (16381)
ഗതാടകം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ എൻജിനീയറിങ് വിഭാഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

