ഡൽഹി ജന്തർ മന്തർ അതിക്രമക്കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടും സിജെപി നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായില്ല. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരാണ് ഇന്ന് ഹാജരാകാൻ അസൗകര്യം അറിയിച്ചത്.
ഇന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു ഇവർക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഹാജരാകാൻ സാവകാശം തേടിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇവർക്ക് പുതിയ സമൻസ് അയച്ചേക്കുമെന്നാണ് വിവരം.
ജന്തർ മന്ദറിലേക്ക് പ്രതിഷേധപ്രകടനമായി എത്തുന്നതിനിടെ സർക്കാർ ഉത്തരവുകൾ ലംഘിച്ചതുമായാണ് ബന്ധപ്പെട്ടാണ് പൊലീസ് നോട്ടീസ് അയച്ചിരുന്നത്. കൂടാതെ, ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ടും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്നലെ ജന്തർ മന്തറിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കില്ല എന്ന് ഉറപ്പുനൽകി ഇവർ മാപ്പ് അപേക്ഷിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

