ആലപ്പുഴ ജില്ലയിലെ കളർകോട് ഗവ. എൽപി സ്കൂളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പദ്ധതിയുടെ ഭാഗമായി നവീകരിച്ച സ്മാർട് ക്ലാസ് മുറിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
5 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഈ ക്ലാസ് മുറി ഒരുക്കിയിട്ടുള്ളത്. ഇന്ററാക്ടീവ് പാനലുകൾ, യുപിഎസ്, ലാപ്ടോപ്, ട്രോളി തുടങ്ങിയ പ്രധാന ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിന് ലഭ്യമാക്കിയിട്ടുള്ളത്.
ഒക്ടോബർ 16ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി.ശാലിനി സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ എസ്ബിഐ റീജിയണൽ മാനേജർ ടി.വി.മനോജ് കുട്ടികൾക്കായുള്ള ഉപകരണങ്ങൾ കൈമാറി.
ചടങ്ങിൽ എസ്ബിഐ ചീഫ് മാനേജർ വിഷ്ണു പി. നായിക്, എച്ച്ആർ മാനേജർ എസ്.ശ്രീരാജ്, കളർകോട് ബ്രാഞ്ച് മാനേജർ എച്ച്.ഹർഷ എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

