അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ ആന്റോ അഗസ്റ്റിൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് കോടതി ഇദ്ദേഹത്തെ റിമാൻഡ് ചെയ്തത്.
തുടർന്ന് പ്രതിയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. അതേസമയം, കേസിൽ പ്രതിയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.
പിടിച്ചെടുത്തതിൽ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നാണ് എക്സൈസ് അധികൃതരുടെ വിശദീകരണം. ഇന്ന് അറസ്റ്റിലായ ആന്റോയെ വൈകിട്ട് അഞ്ച് മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
നിയമനടപടികൾ പൂർത്തിയാക്കി രാത്രി 7.40 ഓടെയാണ് ജയിലിലേക്ക് കൊണ്ടുപോയത്. രാത്രി 9.30 യോടെ ഇദ്ദേഹത്തെ ജയിലിൽ എത്തിക്കുകയും ചെയ്തു.
മദ്യം കണ്ടെടുത്ത വീട് ആന്റോയുടെ പേരിലാണെന്നാണ് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചത്. 2025-ൽ നികുതി അടച്ചതിന്റെ രേഖകൾ ഹാജരാക്കിയതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.
എന്നാൽ, പ്രതിഭാഗം ഹാജരാക്കിയ രേഖ 2025-ന് മുൻപുള്ളതാണെന്നും വ്യാജ മദ്യം കണ്ടെത്തിയത് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രൊസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തതിന് പിന്നാലെയാണ് കർശന നടപടിയുണ്ടായത്.
എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൊച്ചിയിലെ ഓഫീസിൽ എത്തിയാണ് ആന്റോയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

