ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജെൻ സീ വിഭാഗത്തിലുള്ള കന്നി വോട്ടർമാരുടെ എണ്ണം 33 ശതമാനത്തിലേറെ വർധിച്ചതാണു തമിഴ്നാട്ടിൽ പോളിങ് നിരക്ക് വർധിക്കാനുള്ള കാരണങ്ങളിലൊന്ന്. 14.6 ലക്ഷമാണ് കന്നിവോട്ടർമാർ.
ഇവരിലേറെയും തമിഴക വെട്രി കഴകം നേതാവ് വിജയിനെ പിന്തുണയ്ക്കുന്നവരാണ്.
വനിതാ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുതിപ്പാണു മറ്റൊരു കാരണം. ഡിഎംെക സർക്കാരിന്റെ വനിതാക്ഷേമ പ്രവർത്തനങ്ങൾ വൻതോതിൽ ഇവരെയും ബൂത്തുകളിലെത്തിച്ചതായി വിലയിരുത്തപ്പെടുന്നു.
ഇതിനൊപ്പം ഡിഎംകെ–എഐഡിഎംകെ–ടിവികെ മുന്നണികൾ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിൽ വോട്ടുകൾ ചിതറാതിരിക്കാനും പരമാവധി വോട്ട് സ്വന്തം പെട്ടിയിലെത്തിക്കാനും ഇത്തവണ മുൻപില്ലാത്തവിധം പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി.
കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരെ ബൂത്തിലെത്തിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ വൻ തോതിൽ പോൾ ചെയ്തതായും സൂചനയുണ്ട്.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മത്സരിച്ച കൊളത്തൂർ, വിജയ് മത്സരിച്ച പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമിയുടെ മണ്ഡലം എന്നിവിടങ്ങളിലും കനത്ത പോളിങ് നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

