ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് ആവശ്യമായ സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് ജൂലൈ 2026ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത.
മെയ് 22നകം www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 1300 രൂപയും എസ്.സി./എസ്.ടി./വിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് 750 രൂപയുമാണ് പരീക്ഷാഫീസ്.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻട്രി, ഡി.ടി.പി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9544499114, 9946900094 നമ്പറുകളിലോ, നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള വി.ജി.എസ് ടവറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ അംഗീകൃത പഠന കേന്ദ്രമായ ഹെവൻലി എഡ്യു അക്കാദമിയിലോ നേരിട്ട് ബന്ധപ്പെടുക. ഫുഡ് ടെക്നോളജി; അഡ്മിഷൻ ആരംഭിച്ചു സി.എഫ്.ആർ.ഡിയുടെ കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി / എം.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്മെന്റ് ക്വാട്ട
അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: 0468-2240047, 9562147793, 9846585609, 9074566097, www.supplycokerala.com.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

