തിരുവനന്തപുരം∙ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയതിനു പിന്നാലെ ട്രെയിനിലെ മലയാളം ബോർഡുകളും അമൃത എക്സ്പ്രസ് എന്ന പേരും അപ്രത്യക്ഷമായിരുന്നു. 2001ൽ തിരുവനന്തപുരം – പാലക്കാട് റൂട്ടിൽ സർവീസ് ആരംഭിച്ച അമൃത എക്സ്പ്രസ് 2017ൽ മധുരയിലേക്കും 2025 ഒക്ടോബറിൽ രമേശ്വരത്തേയ്ക്കും ദീർഘിപ്പിക്കുകയായിരുന്നു.
രമേശ്വരത്തേയ്ക്ക് ദീർഘിപ്പിച്ചതോടെ കോച്ചുകളുടെ പ്രൈമറി മെയ്ന്റനൻസ് തിരുവനന്തപുരത്ത് നിന്ന് താംബരത്തേയ്ക്ക് മാറ്റുകയായിരുന്നു.
സർവീസ് രമേശ്വരത്തേയ്ക്ക് ദീർഘിപ്പിച്ചതോടെ ട്രെയിനിൽ നിന്ന് ‘അമൃത എക്സ്പ്രസ്’ എന്ന പേരും മാറ്റി. ട്രെയിനിൽ നിന്ന് മലയാളത്തിലെ ബോർഡുകൾ പൂർണമായും നീക്കം ചെയ്തത് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ചെന്നൈ, മധുര ഡിവിഷനൽ മാനേജരുമായി എംപി ഫോണിൽ ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബോർഡ് പഴയപോലെ മലയാളത്തിൽ പുനഃസ്ഥാപിക്കാൻ താംബരം എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകിയതായി ഡിവിഷനിൽ നിന്ന് എംപിയെ അറിയിച്ചു.
റേക്ക് ഷെയർ വഴി താംബരത്ത് കോച്ചുകളെത്തുമ്പോൾ ബോർഡുകൾ സ്ഥാപിക്കുന്നതാണ്.
ഒപ്പം റെയിൽവേയുടെ ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കേരളത്തിലൂടെ സർവീസ് നടത്തുന്ന ‘തിരുവനന്തപുരം – മംഗലാപുരം – തിരുവനന്തപുരം’ വന്ദേഭാരതും ‘തിരുവനന്തപുരം – കാസർകോട് – തിരുവനന്തപുരം’ വന്ദേഭാരതും 24 കോച്ചുകളായി വർധിപ്പിക്കുക, നിലമ്പൂർ – കോട്ടയം എക്സ്പ്രസ് കൊല്ലത്തേയ്ക്ക് ദീർഘിപ്പിക്കുക, ‘തിരുവനന്തപുരം – കോട്ടയം – എറണാകുളം’ സെഷനിൽ ശീതീകരിച്ച (AC) മെമു അനുവദിക്കുക, അമൃത് ഭാരത്, അന്ത്യോദയ സർവീസിൽ സീസൺ ലഭ്യമാക്കുക, അമൃത് ഭാരത് ആഴ്ചയിൽ രണ്ട് ദിവസം സർവീസ് ക്രമീകരിക്കുക എന്നീ ആവശ്യങ്ങളും ഫ്രണ്ട്സ് ഓൺ റെയിൽസ് എംപിക്ക് മുന്നിൽ അവതരിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

