മലയിൻകീഴ് ∙ പഞ്ചായത്ത് മണപ്പുറം വാർഡിലെ ആളിയോട്ടുകോണം, കാരക്കോണം പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്തതു ചെളി കലർന്ന വെള്ളമെന്ന് പരാതി. പത്തു ദിവസത്തിലേറെയായി ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിരുന്നു.
ഇന്നലെ രാവിലെയാണ് വെള്ളം എത്തിത്തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം ലഭിച്ച വെള്ളത്തിലാണ് നിറ വ്യത്യാസം ഉള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു.
മണിക്കൂറോളം ഇതായിരുന്നു അവസ്ഥ. കാളിപ്പാറ ശുദ്ധജല കേന്ദ്രത്തിൽ ശുചീകരണം നടത്തുന്നതിന്റെ ഭാഗമായി അടച്ചിരുന്ന വാൽവുകൾ തുറന്നപ്പോഴാണു ചെളി വെള്ളം പൈപ്ലൈനുകളിൽ എത്തിയതെന്നും ആശങ്കപ്പെടേണ്ടെന്നും ആണ് വാട്ടർ അതോറിറ്റി നെയ്യാറ്റിൻകര സെക്ഷൻ എഇയുടെ വിശദീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

