തിരുവനന്തപുരം∙ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള (DUK)യിലെ വിദ്യാർത്ഥിയായ എ.അബിൻ സൗത്ത് ഏഷ്യ ആസ്ഥാനമായുള്ള പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (PMI) സംഘടിപ്പിച്ച ക്യാംപസ് ടു കരിയർ പരിപാടിയിൽ വിജയികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്സ് ക്ലബ്ബിന്റെ പ്രസിഡന്റും S4 എംബിഎ വിദ്യാർത്ഥിയുമാണ് അബിൻ.
സൗത്ത് ഏഷ്യയിലെ വിവിധ പിഎംഐ സ്റ്റുഡന്റ്സ് ക്ലബ്ബുകളെ ഉൾപ്പെടുത്തി നാല്മാസം നീണ്ടു നില്ക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.
പരിപാടിയുടെ ഭാഗമായി, 2026 ജൂൺ 11 മുതൽ 14 വരെ ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിൽ നടക്കുന്ന പിഎംഐ സൗത്ത് ഏഷ്യ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് മീറ്റിൽ പങ്കെടുക്കുന്നതിനായി അബിന് സ്പോൺസർഷിപ്പ് ലഭിക്കും.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ വിദ്യാർത്ഥി പിഎംഐ ലീഡർഷിപ്പ് മീറ്റിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുമ്പ് എം എസ് സി ഡേറ്റാ അനലിറ്റിക്സ് – BioAI വിദ്യാർത്ഥിയായ കുര്യൻ ഏലിയാസ്, ഫിലിപ്പൈൻസിലെ മനിലയിൽ നടന്ന മീറ്റിൽ പങ്കെടുക്കാനുള്ള അവസരം നേടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

