മുക്കം ∙ അക്കാദമിക മികവിനും ആഗോള നിലവാരത്തിനുമുള്ള രാജ്യാന്തര അംഗീകാരമായ ‘ക്യുഎസ് ഐ-ഗേജ്’ ഡയമണ്ട് റേറ്റിങ് കെഎംസിടി ഡെന്റൽ കോളജും നാഷനൽ കോളജ് ഓഫ് ഫാർമസിയും കരസ്ഥമാക്കി. കേരളത്തിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഇതുവരെ കൈവരിക്കാൻ കഴിയാത്ത അപൂർവ നേട്ടമാണിത്.
വിദ്യാഭ്യാസ മേഖലയിലെ ഉന്നത നിലവാരത്തിനുള്ള ആഗോള അംഗീകാരമാണ് ഈ നേട്ടം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വിലയിരുത്തുന്ന ഇന്ത്യയിലെ പ്രമുഖ റേറ്റിങ് ഏജൻസിയായ ക്യുഎസ് ഐ-ഗേജ്, കർശനമായ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് റേറ്റിങ് നൽകുന്നത്. പഠന നിലവാരം, അധ്യാപകരുടെ വൈദഗ്ധ്യം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾ, തൊഴിൽ സാധ്യതകൾ, വിദ്യാർഥി പിന്തുണ, സാമൂഹിക പ്രതിബദ്ധത, ഭരണനിർവഹണ കാര്യക്ഷമത തുടങ്ങിയ വിവിധ തലങ്ങളിലെ മികവ് പരിഗണിച്ചാണ് സ്ഥാപനങ്ങളെ ഈ നേട്ടത്തിനായി തിരഞ്ഞെടുത്തത്.
രാജ്യാന്തര നിലവാരത്തിലേക്ക് വളരുന്ന കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (www.kmct.org) യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്.
വിദ്യാർഥികൾക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും മികച്ച പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിൽ സ്ഥാപനങ്ങൾ പുലർത്തുന്ന പ്രതിബദ്ധതയ്ക്കുള്ള തെളിവുകൂടിയാണ് ഈ അംഗീകാരമെന്ന് അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

