നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമാകുന്നതിന് മുൻപ്, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിട്ടെത്തി അഭിവാദ്യം ചെയ്ത് തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ ശ്രദ്ധേയനായി. പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ് ടി.കെ.ഗോവിന്ദൻ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രവേശിച്ചത്.
തുടർന്ന് പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും അദ്ദേഹം അഭിവാദ്യം ചെയ്തു. സഗൗരവമായ രീതിയിലായിരുന്നു ടി.കെ.ഗോവിന്ദന്റെ സത്യപ്രതിജ്ഞ.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, കോടിയേരി ബാലകൃഷ്ണന്റെ വസതിയിൽ ടി.കെ.ഗോവിന്ദൻ നടത്തിയ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഭാര്യയ്ക്കൊപ്പമെത്തി കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, അവിടെയുള്ള ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയുണ്ടായി.
പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വസതിയിലെത്തിയത് അസാധാരണ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.
ഗോവിന്ദൻ, അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ടി.കെ.ഗോവിന്ദൻ പാർട്ടിയുമായി ഇടഞ്ഞത്.
60 വർഷക്കാലം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ മത്സരത്തിനിറങ്ങിയത് സിപിഎം അണികളിലും നേതാക്കളിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കുകയും ബാനറുകൾ നീക്കം ചെയ്യുകയും ചെയ്ത സാഹചര്യമുണ്ടായി. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകൾ കൂവി വിളിച്ചതും അന്ന് വാർത്തകളിൽ ഇടംപിടിച്ചു.
ടി.കെ. ഗോവിന്ദന്റെ നടപടി അധികാരത്തോടുള്ള ഭ്രമം മൂലമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് ആരോപിച്ചു.
അതേസമയം, പിണറായി വിജയനും പാർട്ടിക്കുമെതിരെ ടി.കെ.ഗോവിന്ദൻ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

