തമിഴ്നാട് കേഡറിൽ സേലം അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ചുമതലയേൽക്കുന്നതിന് മുന്നോടിയായി, കൊട്ടാരക്കര സ്വദേശിയായ ജി.പി. നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി.
പരിശീലനം പൂർത്തിയാക്കിയ ഐഎഎസ് ബാച്ചിലെ പത്ത് ഉദ്യോഗസ്ഥരോടൊപ്പമാണ് നന്ദന മുഖ്യമന്ത്രിയെ സന്ദർശിച്ചത്. സന്ദർശനത്തിനിടെ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’ എന്ന് ജോസഫ് വിജയ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ തനിക്ക് വലിയൊരു പ്രചോദനമാണെന്ന് നന്ദന പ്രതികരിച്ചു.
കൂടാതെ, ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് നന്ദന സമ്മാനമായി നൽകി. വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും നന്ദന കൂട്ടിച്ചേർത്തു.
കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിലാണ് നന്ദന താമസിക്കുന്നത്. 2017-19 കാലയളവിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഇവർ.
കഴിഞ്ഞ ഓഗസ്റ്റിലാണ് നന്ദന സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

