വർക്കല മുത്താനയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രധാന പ്രതി പൊലീസിന്റെ പിടിയിലായി. വർക്കല മുത്താന സ്വദേശി അൻസർ (31) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ലഹരിക്കേസിൽ ഇയാളുടെ ഭാര്യ അറസ്റ്റിലായതിന് പിന്നാലെയാണ് ഭർത്താവും നിയമത്തിന് മുന്നിൽ അകപ്പെടുന്നത്. കല്ലമ്പലത്ത് ലഹരിക്കേസിൽ നേരത്തെ പിടിയിലായി റിമാൻഡിൽ കഴിയുന്ന തസ്ലീന, മുഹമ്മദ് ഷാൻ, അയിരൂർ കേസിൽ അറസ്റ്റിലായ സതീഷ് എന്നിവർക്ക് വിൽപനയ്ക്കായി വലിയ അളവിൽ എംഡിഎംഎ എത്തിച്ചിരുന്നത് അൻസറാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
രണ്ടാഴ്ച മുമ്പ് നീറുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി തസ്ലീന പിടിയിലായിരുന്നു. മയക്കുമരുന്ന് കച്ചവടത്തിനായി മാത്രം ഈ വീട് വാടകയ്ക്കെടുക്കുകയും ഇവിടെനിന്നാണ് ആവശ്യക്കാർക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്ന അൻസർ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഒടുവിൽ പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

