തിരുവനന്തപുരം∙ കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനഃസ്ഥാപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്.
സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പരാതിയെ തുടർന്ന് കോർപറേഷൻ അഡിഷനൽ സെക്രട്ടറി പേര് വെട്ടിയ സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് കമ്മിഷന്റെ ഇടപെടൽ. ഇന്നു നാമനിർദേശ പത്രിക നൽകുമെന്ന് വൈഷ്ണ പറഞ്ഞു.
നടപടിക്രമങ്ങൾ പാലിക്കാതെയും സമർപ്പിച്ച രേഖകൾ പരിഗണിക്കാതെയുമുള്ള ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ എ.ഷാജഹാൻ ഉത്തരവിൽ വിലയിരുത്തി. ആദ്യത്തെ ഹിയറിങ്ങിൽ പരാതിക്കാരൻ എത്താതിരുന്നപ്പോൾ തന്നെ പരാതി തള്ളേണ്ടതായിരുന്നുവെന്നും കമ്മിഷൻ വിലയിരുത്തി.
വിനുവിന് തിരിച്ചടി; ഹർജി തള്ളി
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെതിരെ കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി സംവിധായകൻ വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി.
പരാതി നൽകാൻ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും ഹർജിക്കാരൻ അതു ചെയ്തില്ലെന്നു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. മറ്റുള്ളവരെ കുറ്റം പറയാതെ സ്വന്തം കുറ്റം മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. ഹർജിക്കാരൻ സെലിബ്രിറ്റിയാണെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

