റാന്നി ∙ മരുന്നുകൾ വാങ്ങുന്നതിനു പണം ലഭിക്കാത്തതു മൂലം പട്ടികവർഗ വിഭാഗം രോഗികൾ കടുത്ത ദുരിതത്തിൽ. ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും 4 മാസമായി പണം ലഭിക്കുന്നില്ല എന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട ഡയാലിസിസ്, ബൈപാസ്, പ്രമേഹം, ഹൃദയം എന്നീ രോഗികൾക്കു ഗവ.
ആശുപത്രികളിൽനിന്നു ലഭ്യമല്ലാത്ത മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങാവുന്നതാണ്. തുടർന്ന് അവയുടെ ബിൽ പട്ടികവർഗ ക്ഷേമ ഓഫിസിൽ ഹാജരാക്കിയാൽ തുക തിരികെ ലഭിക്കുന്ന പദ്ധതിയാണിത്.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറും ജില്ലാ ക്ഷേമ ഓഫിസറും മുഖേനയാണു ബില്ലുകൾ ഡയറക്ടർ ഓഫിസിലേക്കു നൽകുന്നത്. എന്നാൽ പോർട്ടൽ സംവിധാനം ശരിയല്ലാത്തതുകൊണ്ടാണു ബില്ലുകൾ മാറിക്കിട്ടാത്തതെന്നാണു ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
ഇതുമൂലം നിരവധി രോഗികളാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. കൂടാതെ, ജില്ലാ ട്രൈബൽ ഓഫിസറും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറും റാന്നിയിൽ ഇല്ലാത്തതും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ, മഴക്കാലത്ത് പട്ടികവർഗ ഉന്നതികളിൽ ആവശ്യമായ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

