കേരളത്തിൽ സ്വർണവില സർക്കാല ചരിത്രത്തിലെ പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് പവന് വർധിച്ചത് 5,960 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർ്ണത്തിന് 140 രൂപ വർധിച്ച് 14,950 രൂപയായും, പവന് 1,120 രൂപ ഉയർന്ന് 1,19,600 രൂപയായും എത്തി.
നാല് ദിവസം മുൻപ് 1,13,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്. അമേരിക്കൻ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളാണ് സ്വർണവിലയിലെ ഈ കുതിപ്പിന് പ്രധാന കാരണം.
യു.എസ് സർക്കാരിന്റെ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യൻ ഡോളർ കടന്നിരിക്കുകയാണ്. സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡ് കുതിച്ചുയർന്നപ്പോൾ കടപ്പത്രങ്ങളുടെ വില താഴേക്ക് പതിച്ചു.
ഇത് സാമ്പത്തിക ഭാരത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ. ബോണ്ടുകൾ അനാകർഷകമായത് ഡോളറിന് തിരിച്ചടിയായിട്ടുണ്ട്.
യു.എസ് ഡോളർ ഇൻഡക്സ് ഇടിഞ്ഞതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയുന്നതാണ് ഡിമാൻഡ് വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഗ്രാമിന് 89 ഡോളർ ഉയർന്ന് 4,603 ഡോളറിൽ എത്തിയതാണ് കേരളത്തിലും വില ഉയരാൻ കാരണം.
അന്താരാഷ്ട്ര വിപണിയിൽ വെള്ളിവിലയും ഉയർന്നിട്ടുണ്ട്. ഔൺസിന് 1.39 ശതമാനം വർധിച്ച് 68.98 ഡോളറിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.
എന്നാൽ കേരളത്തിൽ വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 260 രൂപയിൽ തുടരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഗ്രാമിന് 115 രൂപ വർധിച്ച് 12,285 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,653 ഡോളർ എന്ന പ്രതിരോധനിരക്ക് ഭേദിച്ചാൽ വില 4,852 ഡോളർ വരെ എത്തിയേക്കാമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പവന് 4,000 രൂപയോളം വർധിച്ച് വില 1.23 ലക്ഷം രൂപയിലേക്ക് എത്തിയേക്കാം.
എന്നാൽ വിപണിയിൽ സ്ഥിതി മാറി വില താഴേക്ക് നീങ്ങുകയാണെങ്കിൽ 4,453 ഡോളറും തുടർന്ന് 4,382 ഡോളറുമാകും ആദ്യ പിന്തുണാ നിലവാരങ്ങൾ. ഇത് സംഭവിക്കുകയാണെങ്കിൽ പവൻവിലയിൽ 3,600 രൂപയോളം കുറഞ്ഞ് 1.15 ലക്ഷം രൂപയ്ക്ക് അടുത്തേക്ക് എത്തിയേക്കുമെന്നും കണക്കാക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

