തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിനു കീഴിലെ ഡയാലിസിസ് യൂണിറ്റിലെ 3 ഉപകരണങ്ങൾ കേടായി. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകളെ സംബന്ധിച്ചുള്ള വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.
മെഡിക്കൽ കോളജ് ബ്ലോക്കിലും സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലുമായാണ് ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഇതിലെ 16 ലക്ഷത്തോളം രൂപ വില വരുന്ന 3 യന്ത്രങ്ങളാണ് കേടായത്.
പവർ സപ്ലൈ ബോർഡ് തകരാറാണ് മെഷീനുകൾ കേടാകാൻ കാരണം. ഇവയുടെ അറ്റകുറ്റപ്പണി നടക്കുന്നതായും ഈ മെഷീനുകൾ നിലവിൽ ഉപയോഗിച്ചു വരുന്നതാണെന്നും അധികൃതർ അറിയിച്ചു.
ആകെ 33 ഡയാലിസിസ് ഉപകരണങ്ങളാണ് ആശുപത്രിയിൽ ഉള്ളത്.
ആശുപത്രിയിലെ മോർച്ചറി കോൾഡ് ചേംബർ യൂണിറ്റുകളിലെ നാലു ഫ്രീസറുകളും കേടായി.
കംപ്രസർ തകരാർ, താപ വ്യതിയാനം, വാതിൽ ലോക്ക് തകരാർ എന്നീ കാരണങ്ങളാലാണ് ഫ്രീസറുകൾ തകരാറിലായത്. ഈ നാലു ചേംബറുകളുടെയും അറ്റകുറ്റപ്പണി നടക്കുന്നതായി അധികൃതർ പറയുന്നു. ഈ വർഷം ഇതുവരെ രണ്ടു തവണയാണ് മോർച്ചറി കോൾഡ് ചേംബർ യൂണിറ്റിൽ അറ്റകുറ്റപ്പണി നടത്തിയത്.2024 –25 കാലഘട്ടത്തിൽ ആശുപത്രി വികസന സമിതി വഴി മോർച്ചറി കോൾഡ് ചേംബറുകളുടെ വാർഷിക അറ്റകുറ്റപ്പണിക്കായി 2,36,177 രൂപ ചെലവഴിച്ചു.
48 ഫ്രീസറുകളാണ് കോൾഡ് ചേംബർ യൂണിറ്റുകളിൽ ഉള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

