തിരുവനന്തപുരം∙ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ലക്നൗവിൽ നടക്കുന്ന സുവർണ ജൂബിലി ജംബോരി ഗ്രാന്റ് ഫിനാലെയിലേക്കും 19–ാമത് ദേശീയ ജംബോരിയിലേക്കും തിരഞ്ഞടുക്കപ്പെട്ട കേന്ദ്രീയ വിദ്യാലയത്തിലെ 8 സ്കൗട്ട്സും 8 ഗൈഡ്സിസും സ്കൗട്ട് മാസ്റ്റർ ടി.കെ രാമദാസ്, ഗൈഡ് ക്യാപ്റ്റൻ വി.കെ പ്രിയ എന്നിവരുടെ നേതൃത്വത്തിൽ പുറപ്പെട്ടു.
കേരള സമ്പർക് ക്രാന്തി എക്സ്പ്രസിലാണ് യാത്ര. വി.ആർ ആദിദേവ് (തൃശൂർ രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയം), എം.ആർ.
സൂര്യനാരായണൻ, അദ്വൈദ് എസ്. സുകേശ്, ആൻ തെരേസ വിൻസന്റ്, എ.എസ്.
എബിന (തിരുവനന്തപുരം പാങ്ങോട് കേന്ദ്രീയ വിദ്യാലയം), അലീന മാക്സിൻ, സഞ്ജന രാജീവ്, കെ.എം അശ്മിജ (എറണാകുളം നേവൽ ബേസ് കേന്ദ്രീയ വിദ്യാലയം നമ്പർ 2) റാണിയ ഫാത്തിമ, സി.കെ. കാശിനാഥ് (എറണാകുളം ഐഎൻഎസ് ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയം) ആർ.
ശ്രീനന്ദൻ (പാലക്കാട് നമ്പർ 1 കേന്ദ്രീയ വിദ്യാലയം) എച്ച്.ആദിത്യൻ (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം) ആർ.ശിവാനി കൃഷ്ണ (കോട്ടയം റബർബോർഡ് കേന്ദ്രീയ വിദ്യാലയം), അംഗിത സിംഹൻ, പി.സി അഭിനന്ദ്, കെ.പാർത്തിവ് (കോഴിക്കോട് നമ്പർ 2 കേന്ദ്രീയ വിദ്യാലയം) എന്നിവരാണ് സംഘത്തിലുള്ളത്. വിദേശ പ്രതിനിധികൾ ഉൾപ്പടെ 30,000 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 3500 ഒാളം ടെന്റുകളിൽ താമസിച്ചാണ് ക്യാംപിൽ പങ്കെടുക്കുന്നത്.
ജംബോരിയുടെ ഉദ്ഘാടനം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാപന സമ്മേളനം ഉദ്ഘാടനം 29ന് രാഷ്ട്രപതി ദ്രൗപതി മുർമുവും നിർഹഹിക്കും. സാഹസിക കായികപ്രവർത്തികൾ, കലാപ്രകടനങ്ങൾ, ശാസ്ത്ര–സാങ്കേതിക–കലാ പ്രദർശനങ്ങൾ, റോബോട്ടിക്സ് ഐ–ടി ഹബ്, നൈറ്റ് ഹൈക്കിംങ് തുടങ്ങിയവ ക്യാംപിൽ ഉണ്ടാകും.
സംഘം ഡിസംബർ 2ന് തിരിച്ചെത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

