സംസ്ഥാന പൊലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് (08–09–2026) ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 മണി വരെ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രയാണം കടന്നുപോകുന്ന വിവിധ റൂട്ടുകളിലാണ് നിയന്ത്രണം ബാധകമായിരിക്കുക.
കഴക്കൂട്ടം ജംക്ഷൻ മുതൽ ചാക്ക വരെയും, തുടർന്ന് ചാക്ക മുതൽ പാളയം വരെയുള്ള പാതയിലുമാണ് ഗതാഗത തടസ്സമോ നിയന്ത്രണമോ ഉണ്ടാവുക. ഇതിന്റെ ഭാഗമായി വെട്ടുറോഡ് ജംക്ഷൻ മുതൽ മുക്കോലയ്ക്കൽ ജംക്ഷൻ വരെയുള്ള സർവീസ് റോഡിലും, മുക്കോലയ്ക്കൽ ജംക്ഷൻ മുതൽ ചാക്ക ജംക്ഷൻ വരെയുള്ള പ്രധാന പാതയിലും വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ചാക്കയിൽ നിന്ന് പാറ്റൂർ ജംക്ഷൻ വരെയുള്ള പ്രധാന പാതയിലും ദീപശിഖാ പ്രയാണം കടന്നുപോകുന്ന സമയത്ത് ഗതാഗതം നിയന്ത്രിക്കുന്നതാണ്. പാറ്റൂർ ജംക്ഷൻ മുതൽ പാളയം ജംക്ഷൻ വരെയുള്ള റോഡിൽ പ്രയാണം കടന്നുപോകുന്ന സമയത്ത് യാതൊരുവിധ വാഹന ഗതാഗവവും അനുവദിക്കുന്നതല്ലെന്ന് പൊലീസ് വ്യക്തമാക്കി.
ചാക്ക ഭാഗത്തുനിന്ന് പാളയത്തേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ ബദൽ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.
പാറ്റൂർ ജംക്ഷൻ–മൂലവിളാകം–തമ്പുരാൻമുക്ക്–വരമ്പശേരി ജംക്ഷൻ–ലോ കോളജ് ജംക്ഷൻ–പിഎംജി–ജിവി രാജ–പാളയം വഴി വാഹനങ്ങൾക്ക് യാത്ര ചെയ്യാവുന്നതാണ്. റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും യാത്ര ചെയ്യുന്നവർ യാത്രാവേളകളിൽ ഗതാഗത തടസ്സം ഒഴിവാക്കാനായി യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 0471 2558731, 9497930055.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

