ലോകപ്രശസ്തമായ ഐഫിൽ ടവർ താൽക്കാലികമായി അടച്ചുപൂട്ടി. ഹൈന്ദവ സംഘടനാ പ്രതിനിധികളുടെ സന്ദർശന വേളയിൽ വനിതാ ജീവനക്കാരെ ജോലിയിൽനിന്നും മാറ്റിനിർത്തിയ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാർ നടത്തിയ പണിമുടക്കിനെ തുടർന്നാണിത്.
പാരീസിൽ പുതിയ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാനാണ് ബിഎപിഎസ് (ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ) സംഘടനയുമായി ബന്ധപ്പെട്ട
നൂറോളം പേർ എത്തിയത്. 2026 സെപ്റ്റംബർ 3-നാണ് ഈ സന്ദർശനം നടത്തിയത്.
സ്ത്രീകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന സംഘത്തിന്റെ ആവശ്യപ്രകാരം, സന്ദർശന പാതയിലുണ്ടായിരുന്ന വനിതാ ജീവനക്കാരെ മാറ്റി പകരം പുരുഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. എന്നാൽ ലിംഗസമത്വത്തിന് എതിരായ ഈ നടപടി സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ രംഗത്തുവന്നു.
തുടർന്ന് തിങ്കളാഴ്ചയോടെ ടവർ പൂർണ്ണമായും അടച്ചുപൂട്ടുകയായിരുന്നു. സംഭവത്തിൽ മാനേജ്മെന്റ് ജീവനക്കാരോട് ഔദ്യോഗികമായി മാപ്പ് ചോദിക്കുകയും ചർച്ചകൾക്കായി ക്ഷണിക്കുകയും ചെയ്തു.
ഈ വിവാദത്തിൽ ഫ്രഞ്ച് രാഷ്ട്രീയ നേതൃത്വവും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തെക്കുറിച്ച് പാരിസ് ഡപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗ്വാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ജീവനക്കാരുടെ ആശങ്കകൾ തികച്ചും ന്യായമാണെന്നും അടിയന്തര ശ്രദ്ധ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇത്തരം നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്നും, പാരീസിലെ ചരിത്രസ്മാരകങ്ങളിൽ ലിംഗഭേദമന്യേ തുല്യനീതി ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സന്ദർശകർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ ടവർ മാനേജ്മെന്റുമായി മുൻകൂട്ടി ആലോചിച്ചാണ് പരിപാടികൾ ക്രമീകരിച്ചതെന്ന് ബിഎപിഎസ് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി അറിവില്ലെന്നും ക്ഷേത്ര പ്രതിനിധികൾ എക്സിൽ പങ്കുവെച്ച പ്രസ്താവനയിലൂടെ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

